കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര മന്ത്രിസ്ഥാനം തേടി വെള്ളാപ്പള്ളി മോദിയെ കാണും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ?

Google Oneindia Malayalam News

ദില്ലി/ തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിയ്ക്കാന്‍ പോകുമ്പോള്‍ ഏറെ ഊഹാപോഹങ്ങളാണ് പ്രചരിയ്ക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയ്‌ക്കൊപ്പം മുന്നണി രൂപീകരിയ്ക്കാനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിയ്ക്കുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്എന്‍ഡിപി രൂപീകരിയ്ക്കുന്ന പാര്‍ട്ടിയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ പങ്കാളിത്തം വേണം എന്നാണത്രെ വെള്ളാപ്പള്ള നടേശന്‍ മോദിയോട് ആവശ്യപ്പെടാന്‍ പോകുന്നത്. കേന്ദ്ര കമ്മീഷനുകളിലും കോര്‍പ്പറേഷനുകളിലും തങ്ങള്‍ക്ക് പ്രാതിനിധ്യം വേണം എന്നും ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Vellappally Natesan

ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത പ്രചരിച്ചത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വെള്ളാപ്പള്ളി നടേശനം ഉയര്‍ത്തിക്കാണിയ്ക്കും എന്നതായിരുന്നു അത്. ഇക്കാര്യം മലയാള മനോരമ വാര്‍ത്തയാക്കുക കൂടി ചെയ്തിരുന്നു.

നരേന്ദ്ര മോദിയെ കൂടാതെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും എന്നാണ് അറിയിച്ചിരുന്നത്. പൂര്‍ണമായും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് നടക്കുന്നത് എന്നാണ് വിവരം.

എസ്എന്‍ഡിപിയുമായി കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തുന്ന ചര്‍ച്ചകളില്‍ സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും എതിരഭിപ്രായമുണ്ട്. പാര്‍ട്ടിയ്ക്ക് കേരളത്തില്‍ നിന്ന് ഒരു മന്ത്രിയെ പോലെ ലഭിയ്ക്കാതിരിയ്ക്കുകയും എസ്എന്‍ഡിപിയുടെ പ്രതിനിധിയ്ക്ക് മന്ത്രി സ്ഥാനം ലഭിയ്ക്കുകയും ചെയ്താല്‍ അത് വലിയ തിരിച്ചടിയാകും സൃഷ്ടിയ്ക്കുക.

വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ആണ് മോദിയെ കാണുന്നത്. ആര്‍ ശങ്കറിന്‍റെ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രിയെ ക്ഷണിയ്ക്കാനാണ് ഈ കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം.

English summary
What will be the demands of SNDP in Vellappally-Modi meeting. SNDP may demand a Union Minister post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X