കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ പേടിയില്‍ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഉപഭോക്താക്കള്‍; സുപ്രീം കോടതി ചെയ്തതോ..?

സ്വകാര്യതേയേക്കുറിച്ച് സംശയമുള്ളപ്പോള്‍ വാട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാതിരുന്നാല്‍ പേരെ എന്നും കോടതി.വാട്‌സ് ആപ്പ്, ഫേസ്ബുക്ക് സ്വകാര്യത വിഷയത്തില്‍ സുപ്രീം കോടതി ഫേസ്ബുക്കിനും വാട്‌സ് ആപ്പിനുമു

  • By Jince K Benny
Google Oneindia Malayalam News

ന്യൂഡല്‍ഹി: ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് പൊതുവെ ചൂണ്ടിക്കാട്ടിപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. ഉപഭോക്താക്കളുടെ സ്വകാര്യത് ഉറപ്പ് വരുത്താന്‍ നിയമ നിര്‍മാണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ട്രായിക്കും ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. വാട്‌സ് ആപ്പിന്റെ ഉടമയായ ഫേസ്ബുക്കിനും മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ വാട്‌സ് ആപ്പിലെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നടപടി.

Whatsapp

രാജ്യത്തെ 15 കോടി ആളുകളുടെ വ്യക്തിഗത ആശയവിനിമയങ്ങള്‍ ഭീഷണയിലാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഇത്തരത്തില്‍ സ്വകാര്യതേയേക്കുറിച്ച് സംശയമുള്ളപ്പോള്‍ വാട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാതിരുന്നാല്‍ പേരെ എന്നും കോടതി ചോദിച്ചു.

ഭരണഘടനയുടെ പരിച്ഛേദം 19, 21 എന്നിവ അനുസരിച്ച് സ്വകാര്യത സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ഇതേത്തുടര്‍ന്നാണ് രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കലണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.

English summary
Supreme Court of India sent notice to Facebook and Whatsapp on their online privacy. They have to give report within two week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X