കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേല്‍ മരിച്ച ദിവസം ക്രോണിന്‍ എവിടെയായിരുന്നു..?? ഫോണ്‍വിളികള്‍ക്ക് പിന്നാലെ ക്രൈംബ്രാഞ്ച്..!!

  • By അനാമിക
Google Oneindia Malayalam News

കൊച്ചി: സിഎ വിദ്യര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണോ എന്നതുറപ്പിക്കാന്‍ ആദ്യം കേസന്വേഷിച്ച പോലീസിനോ ഇപ്പോള്‍ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ചിനോ സാധിച്ചിട്ടില്ല. മിഷേലിന്റെ കാമുകനായിരുന്ന ക്രോണിന്റെ ഭാഗത്ത് നിന്നുള്ള മാനസിക സമ്മര്‍ദം താങ്ങാനാവാതെ മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

Read Also: മിഷേലിന്റെ ദാരുണ മരണം ഒഴിവാക്കാന്‍ സ്വന്തം അമ്മയ്ക്ക് സാധിക്കുമായിരുന്നു..!! കാരണമിതാണ്..!

Read Also: നടിയെ ക്രൂരമായി ആക്രമിച്ചതിന് പിന്നില്‍ വെറും കൊട്ടേഷനല്ല.!! ഞെട്ടിക്കുന്ന സത്യങ്ങള്‍ സുനിക്കറിയാം !

Read Also: സഹകരിച്ചാൽ രാജകുമാരിയെപ്പോലെ വിവാഹം..!! ലക്ഷങ്ങൾ ബാങ്കിൽ..!! ഞണ്ട് വിക്ടറിന് പീഡനത്തിന് സഹായി ഭാര്യ!

പെട്ടെന്ന് ജീവനൊടുക്കാന്‍ മറ്റെന്തെങ്കിലും പ്രകോപനം മിഷേലിന് ഉണ്ടായിരുന്നോ എന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. മിഷേലിന്റെ ഫോണ്‍ കോളുകള്‍ക്ക് പിറകേയാണ് അന്വേഷണ സംഘമിപ്പോള്‍.

ഫോൺവിളികൾക്ക് പിന്നാലെ

മരണദിവസവും അതിന് മുന്‍പുള്ള ദിവസങ്ങളിലും മിഷേല്‍ ഫോണ്‍വിളിച്ച് സംസാരിച്ച എല്ലാവരേയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇവരെയെല്ലാം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കും.

പെട്ടെന്നുള്ള കാരണം തേടി

ക്രോണിനെ ചുറ്റിപ്പറ്റിയായിരുന്നു ഇതുവരെ അന്വേഷണം നീങ്ങിയിരുന്നത്. ഇനി മിഷേലിന്റെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴികളിലാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ആത്മഹത്യ ചെയ്യാന്‍ തക്കവണ്ണം മിഷേലിനെ ക്രോണിന്‍ മാനസികമായി പീഡിപ്പിച്ചിരുന്നോ എന്നത് ക്രൈംബ്രാഞ്ചിന് വ്യക്തമല്ല.

മെസ്സേജുകൾ നീക്കി

മിഷേല്‍ മരിച്ച ദിവസമോ അതിനോട് ചേര്‍ന്നുള്ള ദിവസങ്ങളിലോ ക്രോണിന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രോണിന്റെ ഫോണിലെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നതിനാല്‍ മതിയായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുമില്ല.

ആത്മഹത്യ തന്നെയോ

മിഷേലിന് നേര്‍ക്ക് ശാരീരിക പീഡനം നടന്നതായുള്ള സൂചനകളൊന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലടക്കമില്ല. അതേസമയം മിഷേലിനെ ക്രോണിന്‍ പലപ്പോഴായി മര്‍ദിച്ചതായി അടുത്ത സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ തക്കവണ്ണം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ക്രോണിന്‍ പറയുന്നു.

താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദം

മിഷേലിന് മേല്‍ ക്രോണിന്റെ ഭാഗത്തു നിന്നും താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദമുള്ളതായി സുഹൃത്തുക്കള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കലൂര്‍ പള്ളിയുടെ മുന്നില്‍ വെച്ച് മിഷേലിനെ ക്രോണിന്‍ തല്ലിയതായും കൂട്ടുകാരികള്‍ മൊഴി നല്‍കിയിരുന്നു. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന ക്രോണിന്‍ ഫോണ്‍വഴി മിഷേലിനെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഫോൺ തിരിച്ച് കിട്ടിയില്ല

അതേസമയം മിഷേലുമായി മറ്റേതൊരു ബന്ധത്തിലും എന്നത് പോലെയുള്ള പ്രശ്‌നങ്ങളേ തനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് ക്രോണിന്‍ പറയുന്നത്. മിഷേലിന്റെ ഫോൺ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കായലിൽ കളഞ്ഞുപോയിട്ടുണ്ടെങ്കിൽ ഫോൺ തിരിച്ച് കിട്ടുമെന്ന് അന്വേഷണ സംഘത്തിന് പ്രതീക്ഷയുമില്ല.

ആത്മഹത്യ തന്നെയെന്നുറപ്പിച്ച്

ക്രോണിന്റെ സമ്മര്‍ദം താങ്ങാനാവാതെ മിഷേല്‍ കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതേ നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ചും. മിഷേല്‍ ആത്മഹത്യ ചെയ്തതാവും എന്ന് സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കലൂര്‍ പള്ളിയില്‍ നിന്നിറങ്ങി മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുനീങ്ങുന്നത് അടക്കമുള്ള 7 സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

English summary
Crime Branch to concentrate on Michael Shaji's phone call details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X