കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചനക്ഷത്ര ലഹരി പാര്‍ട്ടി: ആരാണ് കോക്കാച്ചി എന്ന മിഥുന്‍ എന്ന 'നടന്‍'?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഗള്‍ഫാര്‍ മുഹമ്മദാലിയുടെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയാണ് ഇപ്പോഴത്തെ സംസാരവിഷയം. പാര്‍ട്ടിയുടെ മുഖ്യ സംഘാടകനായ മിഥുന്‍ സി വിലാസ് എന്ന കോക്കാച്ചി ഇപ്പോള്‍ പോലീസിന്റെ പിടിയില്‍ ആയിക്കഴിഞ്ഞു.

മിഥുന്‍ ഇതതരം പാര്‍ട്ടികളുടെ ഭാഗമാണെന്ന് തെളിയിക്കാവുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മിഥുന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മയക്കുമരുന്നുകള്‍ ഇതിന് കൂടുതല്‍ ബലം നല്‍കുന്നു. ആരാണ് ഈ കോക്കാച്ചി...?

മിഥുന്‍ എന്ന കോക്കാച്ചി

മിഥുന്‍ എന്ന കോക്കാച്ചി

മിഥുന്‍ സി വിലാസ് എന്നാണ് ഇയാളുടെ ശരിയായ പേര്. സുഹൃത്തുക്കള്‍ക്കിടയില്‍ കോക്കാച്ചി എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഫേസ്ബുക്കിലും കോക്കാച്ചി

ഫേസ്ബുക്കിലും കോക്കാച്ചി

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഇയാള്‍ കോക്കാച്ചി എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്.

എന്‍ജിനീയര്‍?

എന്‍ജിനീയര്‍?

കാട്ടൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവെലപ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കൊച്ചിക്കാരന്‍

കൊച്ചിക്കാരന്‍

കൊച്ചി തന്നെയാണ് മിഥുന്‍ എന്ന കോക്കാച്ചിയുടെ സ്വദേശം.

 സൈക്കോവ്‌സ്‌കി

സൈക്കോവ്‌സ്‌കി

ലെ മെറിഡിയനില്‍ സംഘടിപ്പിച്ച സൈക്കോവ്‌സ്‌കി എന്ന പരിപാടിയുടെ സംഘാടകന്‍ മിഥുന്‍ ആണെന്നാണ് പോലീസ് പറയുന്നത്. പരിപാടിയുടെ പോസ്റ്ററുകളില്‍ കോക്കാച്ചിയുടെ പേരുണ്ട്.

ഡിജെ

ഡിജെ

കൊച്ചിയിലെ അറിയപ്പെടുന്ന ഡിസ്‌കോ ജോക്കിയാണ് മിഥുന്‍.

സിനിമ?

സിനിമ?

മിഥുന്‍ സിനിമാക്കാരനാണോ... ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടോ...? എന്തായാലും ഫേസ്ബുക്കില്‍ വര്‍ക്‌സ് അറ്റ് ഫിലിം ഇന്‍ഡസ്ട്രി എന്നാണ് എഴുതിയിരിയ്ക്കുന്നത്.

 കഞ്ചാവ്

കഞ്ചാവ്

മദ്യത്തിനേക്കാള്‍ നിങ്ങള്‍ക്ക് നല്ലത് കഞ്ചാവാണെന്ന് പറയുന്ന ഒരു വാര്‍ത്ത മിഥുന്‍ തന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ പോസ്റ്റ് ചെയ്തത് ഈമാസം എട്ടിനായിരുന്നു.

അന്വേഷണം എങ്ങോട്ട്

അന്വേഷണം എങ്ങോട്ട്

കൊച്ചി കൊക്കെന്‍ കേസിന്റെ അന്വേഷണം ഇപ്പോള്‍ എവിടേയും എത്താത്ത സ്ഥിതിയിലാണ്. വന്‍ തോക്കുകളിലേക്ക് അന്വേഷണം നീളുന്നില്ലെന്ന് പരാതിയുണ്ട്.

സിനിമ ബന്ധം

സിനിമ ബന്ധം

സിനിമ മേഖലയിലുള്ളവരുമായി മിഥുന്‍ എന്ന കോക്കാച്ചിയ്ക്ക് നല്ല ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമാക്കാര്‍ക്ക് കൊക്കെയ്ന്‍ എത്തിച്ച് നല്‍കുന്നത് മിഥുന്‍ ആണെന്നും പോലീസ് പറയുന്നുണ്ട്

English summary
Police say that Midhun alias Kokachi was the prime organizer of Five Star Rave Party conducted at Kochi. Hi is a DJ and automobile engineering diploma holder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X