കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ ടു ത്രീ കൊലപാതകവും വനിതപ്രിന്‍സിപ്പാളിന്റെ സൂക്കേടും മാത്രമല്ല, ആരാണീ എംഎം മണി അഥവാ മണിയാശാന്‍?

  • By Kishor
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് എം എം മണി എന്ന് കേട്ടാല്‍ ആര്‍ക്കും ആദ്യം ഓര്‍മ വരിക ഇടുക്കിയില്‍ അദ്ദേഹം നടത്തിയ ആ പ്രസംഗം തന്നെയാണ്. എതിരാളികളെ വെട്ടിയും കുത്തിയും വണ്‍ ടു ത്രീ എന്നെണ്ണി തീര്‍ത്തിട്ടുണ്ട് എന്ന പരസ്യമായ ആ വിളിച്ചുപറയല്‍. ജില്ലാ സെക്രട്ടറി സ്ഥാനം പോലും മണിക്ക് ഈ പ്രസംഗത്തെ തുടര്‍ന്ന് നഷ്ടമായി.

Read Also: എംഎം മണിയെ കളിയാക്കിയ സംവിധായകന്‍ ജൂഡിന് ഫേസ്ബുക്കിൽ പൊങ്കാല.. തെറി പറയുന്നവരോട് ജൂഡിന് പറയാനുള്ളത്!

എന്നാലും മണി നിര്‍ത്തിയില്ല, തൊടുപുഴ പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പാള്‍ വാതിലടച്ചിരിക്കുന്നത് മറ്റേ പണിക്കാണെന്ന് പരസ്യമായി തന്നെ വിളിച്ച് പറഞ്ഞ് മണി വീണ്ടും ആളുകളെ ഞെട്ടിച്ചു. വേറെയുമുണ്ട് വിവാദങ്ങള്‍. എന്നാല്‍ വിവാദങ്ങള്‍ കൊണ്ട് മാത്രം അടയാളപ്പെടുത്തേണ്ട നേതാവാണോ സി പി എമ്മിന് എം എം മണി. അല്ല. കാണൂ, മണിയാശാന്‍ എന്ന് പാര്‍ട്ടിക്കാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന എം എം മണി ആരാണെന്ന്..

മണ്ണിന്റെ മണമുള്ള മണി

മണ്ണിന്റെ മണമുള്ള മണി

എം എം മണി മന്ത്രിയാകുമ്പോള്‍ എല്ലാവരും പറയുന്നത് ഇതാണ്. വലിയ കുടുംബക്കാരനല്ല. വലിയ വിദ്യാഭ്യാസമില്ല. പക്ഷേ മണ്ണിന്റെ മണമുള്ള നേതാവാണ് മണി. കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് മണി ജനിച്ചത്. തികച്ചും സാധാരണ കര്‍ഷകകുടുംബത്തിലായിരുന്നു ജനനം. മുണ്ടക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളില്‍ മൂത്ത ആളാണ് മണി.

അതെ വിദ്യാഭ്യാസം കമ്മിയാണ്

അതെ വിദ്യാഭ്യാസം കമ്മിയാണ്

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെയും അമ്മയുടെയും കൂടെ മണി ഹൈറേഞ്ചില്‍ എത്തിയത്. പഠിത്തവും അവിടെ വെച്ച് നിന്നു. വീട്ടിലെ ദാരിദ്ര്യമാണ് മണിയുടെ പഠനം മുടക്കിയത്. ചെറുപ്രായത്തില്‍ തന്നെ ജോലി ചെയ്യേണ്ടി വന്നു മണിക്ക്. തോട്ടത്തില്‍ കൂലിവേലയായിരുന്നു.

കര്‍ഷക തൊഴിലാളി നേതാവ്

കര്‍ഷക തൊഴിലാളി നേതാവ്

തോട്ടം പണിക്കിടെയാണ് മണിയിലെ നേതാവ് വളരുന്നത്. 21 വയസ്സുള്ളപ്പോള്‍, 1966 ലാണ് മണി കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. 970ല്‍ ബൈസണ്‍ വാലി, 1971ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഇടുക്കിയുടെ സ്വന്തം മണി

ഇടുക്കിയുടെ സ്വന്തം മണി

എട്ടുതവണയാണ് എം എം മണി സി പി എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായത്. 1985 ലാണ് ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഏഴ് തവണ കൂടി. ഇതൊരു സംസ്ഥാന റെക്കോര്‍ഡാണ്.

വിവാദമായ ആ പ്രസംഗം

വിവാദമായ ആ പ്രസംഗം

ഇടുക്കിയിലെ പ്രാദേശികസമ്മേളനത്തില്‍ വെച്ചാണ് സി.പി.ഐ(എം) എതിരാളികളെ കൊന്നിട്ടുണ്ട് എന്ന് മണി പ്രസംഗിച്ചത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം മാധ്യമങ്ങള്‍ പാര്‍ട്ടിക്ക് നേരെ തിരിഞ്ഞപ്പോഴായിരുന്നു ഇത്. മണിയുടെ ഈ പ്രസംഗം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു. മണി ജയിലില്‍ പോകേണ്ടി വന്നു.

അസംബ്ലിയിലേക്ക്, മന്ത്രിസഭയിലേക്ക്

അസംബ്ലിയിലേക്ക്, മന്ത്രിസഭയിലേക്ക്

ഉടുമ്പന്‍ചോലയില്‍നിന്നാണ് എം എം മണി നിയമസഭയിലേക്ക് എത്തിയത്. നവംബര്‍ 20ന് സിപിഐ എം സംസ്ഥാന സമിതി എം എം മണിയെ മന്ത്രി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു. വൈദ്യുതി വകുപ്പാണ് മണിക്ക്.

English summary
Who is MM Mani, the controversial leader of CPM?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X