കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം: ആരാണ് ആ തിരൂര്‍ സ്വദേശി... എന്താണ് അയാള്‍ പറയുന്നത്?

Google Oneindia Malayalam News

തിരൂര്‍: സോഷ്യല്‍ മീഡിയയില്‍ ഐസിസിനെ പിന്തുണച്ചതിന്റെ പേരില്‍ യുഎഇയില്‍ നിന്ന് രണ്ട് മലയാളികള്‍ നാടുകടത്തപ്പെട്ടു എന്നാണ് വാര്‍ത്തകള്‍. അവരില്‍ ഒരാള്‍ തിരൂര്‍ സ്വദേശിയാണ്. മറ്റൊരാള്‍ കൊച്ചി സ്വദേശിയും.

തിരൂര്‍ സ്വദേശിയായ യുവാവിനെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്താണ് അയാളുടെ പേര്... എന്താണ് അയാള്‍ ചെയ്തത്... എന്താണ് അയാള്‍ക്ക് പറയാനുള്ളത്?

ജാബിര്‍ എന്ന് പേര്

ജാബിര്‍ എന്ന് പേര്

യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ച തിരൂര്‍ സ്വദേശിയുടെ പേര് ജാബിര്‍ എന്നാണ്.

അബുദാബിയില്‍

അബുദാബിയില്‍

അബുദാബിയില്‍ ആണ് ജാബിര്‍ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചത്.

ജയിലില്‍?

ജയിലില്‍?

അബുദാബിയിലെ ജയിലില്‍ ആയിരുന്നു ജാബിര്‍. സംശയത്തിന്റെ പേരിലാണ് തന്നെ തടവിലാക്കിയത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ജാബിര്‍ പറഞ്ഞത്.

കാണാതായ സഹപാഠി

കാണാതായ സഹപാഠി

അബുദാബിയില്‍ നിന്ന് കാണാതായ ചിലരില്‍ ഒരാള്‍ ജാബിറിന്റെ സഹപാഠിയായിരുന്നു. മലയാളിയാണ് ഇയാള്‍. ഇതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് ജാബിര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ഐസിസുമായി ബന്ധമില്ല

ഐസിസുമായി ബന്ധമില്ല

തനിയ്ക്ക് ഐസിസുമായി ഒരു ബന്ധവും ഇല്ലെന്നാണ് ജാബിര്‍ ആവര്‍ത്തിയ്ക്കുന്നത്. സംശയത്തിന്റെ പേരില്‍ മാത്രമായിരുന്നു അബുദാബിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

റോയും ഇന്റലിജന്‍സും?

റോയും ഇന്റലിജന്‍സും?

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ജാബിറിനെ റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതും ജാബിര്‍ നിഷേധിച്ചു.

സ്‌പെഷ്യല്‍ ബ്രാഞ്ച് മാത്രം

സ്‌പെഷ്യല്‍ ബ്രാഞ്ച് മാത്രം

സ്‌പെഷ്യല്‍ ബ്രാഞ്ച് മാത്രമാണ് തന്നില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതെന്നും ജാബിര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍?

വ്യാജ വാര്‍ത്തകള്‍?

തിരൂര്‍ സ്വദേശി ഇപ്പോഴും രഹസ്യാന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിനായി എന്‍എയ്ക്ക് കൈമാറും എന്നൊക്കെയായിരുന്നു സ്ഥിരീകരിയ്ക്കാത്ത വാര്‍ത്തകള്‍. എന്നാല്‍ ജാബിര്‍ ഇപ്പോള്‍ തിരൂരിലെ വീട്ടില്‍ തന്നെയാണ് ഉള്ളത്.

English summary
Who is that ISIS sympathiser deported from UAE?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X