കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാകും കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ?ഉമ്മന്‍ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ? ഞായറാഴ്ച അറിയാം

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും എന്ന് അറിയാന്‍ ആഗ്രഹിക്കുന്നതിലുപരി കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകും എന്ന് അറിയാനാണ് ജനങ്ങള്‍ക്ക് ആകാംഷ.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ടും പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തില്‍ ഒരു സൂചന കെപിസിസി നല്‍കിയിരുന്നില്ല. ആകാംഷയ്ക്ക് വിരാമിട്ടുക്കൊണ്ട് ഞായറാഴ്ച പ്രതിപക്ഷ ന്തോവിനെ പ്രഖ്യാപിക്കും എന്നാണ് ഏറ്റവും ഉടുവില്‍ കെപിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്.

chennithala-chandy

ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കും. യോഗത്തില്‍ ഷീല ദീക്ഷിതും മുകുള്‍ വാസ്‌നികും പങ്കെടുക്കും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന അന്നേ ദിവസത്തില്‍ തന്നെ പ്രതപക്ഷ നേതൃസ്ഥാനം ആരു വഹിക്കു എന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്. നാണമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കില്ലെന്ന് വിഎസും, പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും വിവാദ പ്രസ്ഥാവനകള്‍ ഇറക്കിയിരുന്നു. അടുത്തത് രമേശ് ചെന്നിത്തലയ്ക്കാണ് പ്രതിപക്ഷത്ത് ഇരിക്കാന്‍ സാഹചര്യം കാണുന്നത്. എന്തായാലും പാര്‍ട്ടി തീരുമാനം ഞായറാഴ്ച അറിയാം.

English summary
who will be the next opposition leader in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X