കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനോട് ക്രൂരത... നടൻ പുറത്തിറങ്ങുന്നതിനെ ആരാണ് ഭയക്കുന്നത്...? തടയിടുന്നതിന് പിന്നിൽ...

  • By Anamika
Google Oneindia Malayalam News

കൊച്ചി: ദിലീപിന്റെ ജാമ്യം ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ആദ്യത്തെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടാമത്തേത് ഹൈക്കോടതിയും കടുത്ത പരാമര്‍ശങ്ങളോടെ തള്ളിക്കളഞ്ഞു. പുതിയ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതാകട്ടെ പരിഗണിക്കുന്നത് നിണ്ട് നീണ്ട് പോകുന്നു. കുറ്റപത്രം പോലും സമര്‍പ്പിക്കാത്തൊരു കേസില്‍ ദിലീപ് പുറത്തിറങ്ങരുതെന്ന് ആര്‍ക്കാണ് നിര്‍ബന്ധം എന്ന സംശയമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്.

ദിലീപിനെതിരായ പ്രധാന ആയുധം രമ്യാ നമ്പീശന്‍..?? ജനപ്രിയന്‍ നന്നായി വിയര്‍ക്കും...!! പോലീസ് തന്ത്രം...ദിലീപിനെതിരായ പ്രധാന ആയുധം രമ്യാ നമ്പീശന്‍..?? ജനപ്രിയന്‍ നന്നായി വിയര്‍ക്കും...!! പോലീസ് തന്ത്രം...

പുതുമുഖ നടിമാരോട് ചില സിനിമാക്കാർ ചെയ്യുന്നത്... ഇത് കഥയല്ല..! യുവനടിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ!പുതുമുഖ നടിമാരോട് ചില സിനിമാക്കാർ ചെയ്യുന്നത്... ഇത് കഥയല്ല..! യുവനടിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ!

ജാമ്യം നീളുന്നു

ജാമ്യം നീളുന്നു

ഈ മാസം 11, വെള്ളിയാഴ്ച ദിലീപ് ജാമ്യഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും അത് പരിഗണിക്കുന്നത് പ്രോസിക്യൂഷന് കൂടുതല്‍ സമയം വേണമെന്ന കാരണത്താല്‍ തൊട്ടടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. എന്നാല്‍ അന്നും നടന്നത് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെക്കലാണ്.

വൈകിപ്പിക്കൽ മന:പ്പൂർവ്വം

വൈകിപ്പിക്കൽ മന:പ്പൂർവ്വം

ദിലീപിനെ പുറത്തിറക്കാതിരിക്കാനുള്ള മനപ്പൂര്‍വ്വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണസംഘം ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. കൃത്യമായ തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു.

അവധി ദിവസങ്ങൾ വരുന്നു

അവധി ദിവസങ്ങൾ വരുന്നു

ഓണം അടക്കമുള്ള അവധി ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ കോടതിയുടെ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുത്ത് കേസ് നീട്ടിക്കൊണ്ട് പോകാനും ദിലീപിനെ വെളിച്ചം കാണിക്കാതിരിക്കാനുമാണ് പോലീസും പ്രോസിക്യൂഷനും ശ്രമിക്കുന്നത് എന്ന ആരോപണമാണ് ഉയരുന്നത്.

പോലീസിനെതിരെ ആരോപണങ്ങൾ

പോലീസിനെതിരെ ആരോപണങ്ങൾ

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷയില്‍ ആദ്യത്തേതില്‍ നിന്നും വ്യത്യസ്തവും ശക്തവുമായ ആരോപണങ്ങളാണ് ഉള്ളത്. പോലീസിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ളതാണ് പുതിയ ആരോപണങ്ങള്‍.

സന്ധ്യയുമായി അടുത്ത ബന്ധം

സന്ധ്യയുമായി അടുത്ത ബന്ധം

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ച നടി മഞ്ജു വാര്യരുമായി അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് അതില്‍ പ്രധാനപ്പെട്ടത്.

റെക്കോർഡ് ചെയ്തില്ല

റെക്കോർഡ് ചെയ്തില്ല

തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടത്രേ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കെപ്പെടുന്നു. എന്നാലീ ആരോപണം പോലീസ് നിഷേധിക്കുന്നു

കത്ത് ഡിജിപിക്ക് അയച്ചു

കത്ത് ഡിജിപിക്ക് അയച്ചു

പോലീസിനെതിരെയും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്തയച്ച കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപിക്ക് വാട്‌സ്ആപ്പില്‍ അയച്ചുവെന്ന് പറയുന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പരാതിയും നല്‍കിയിരുന്നുവത്രേ. 20 ദിവസം കഴിഞ്ഞാണ് ബ്ലാക്ക്‌മെയില്‍ പരാതി നല്‍കിയത് എന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ടവർ ലൊക്കേഷനിൽ കാര്യമില്ല

ടവർ ലൊക്കേഷനിൽ കാര്യമില്ല

പള്‍സര്‍ സുനിയെ ദിലീപിന് പരിചയമുണ്ടെന്ന പോലീസ് വാദത്തിന് എതിരെയും ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. അബാദ് പ്ലാസയില്‍ വെച്ച് പള്‍സര്‍ സുനിയുമായി ദിലീപ് നടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് വാദം. എന്നാലിത് പ്രതിഭാഗം തള്ളുന്നു.അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപ് ഉണ്ടായിരുന്നതിനാല്‍ ദിലീപ് അബാദ് പ്ലാസയില്‍ താമസിച്ചിരുന്നു. അക്കാലത്ത് മുകേഷിന്റെ ഡ്രൈവറായ സുനിയും അവിടെ വന്നിരിക്കാം. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് അത്‌കൊണ്ട് പ്രസക്തി ഇല്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

തടവിലിട്ട് ക്രൂരത

തടവിലിട്ട് ക്രൂരത

പോലീസ് വാദങ്ങളെ ഖണ്ഡിക്കുന്ന പുതിയ ജാമ്യഹർജിയാണ് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കുന്നത് എന്ന സംശയവും ഉയരുന്നുണ്ട്. ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഒരാളെയാണ് ഇത്തരത്തില്‍ ഒരു മാസത്തിലേറെയായി തടവിലിട്ട് ക്രൂശിക്കുന്നത്. ഇത്തരത്തില്‍ കോടതി നടപടി നീട്ടിക്കൊണ്ടു പോയി ജാമ്യം നിഷേധിക്കുന്നത് ന്യായീകരിക്കാവുന്നതല്ലെന്ന് നിയമജ്ഞർ പറയുന്നു

English summary
In actress case why Prosecution is delaying considering Dileep's bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X