കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടുദിവസം പാലക്കാടിനെ മുൾമുനയിൽ നിർത്തിയ കാട്ടാനക്കൂട്ടം ഒടുവിൽ കാടുകയറി; നാട്ടുകാർക്ക് ആശ്വാസം...

മണിക്കൂറുകളോളം ദേശീയപാതയ്ക്കരികിൽ തമ്പടിച്ച കാട്ടാനക്കൂട്ടം രാത്രിയോടെ വനത്തിലേക്ക് തിരികെ കയറി.

  • By ഡെന്നീസ്
Google Oneindia Malayalam News

പാലക്കാട്: എട്ടുദിവസം ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാട്ടാനക്കൂട്ടം ഒടുവിൽ കാടുകയറി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ റോഡ് മുറിച്ചുകടന്നാണ് കാട്ടാനകൾ വനത്തിലേക്ക് കയറിയത്.

കഴിഞ്ഞദിവസം പുലർച്ചെ തന്നെ കാട്ടാനക്കൂട്ടം മുണ്ടൂരിലെത്തിയെങ്കിലും വനത്തിലേക്ക് കയറാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ ഉച്ചയോടെ വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ വനത്തിലേക്ക് കയറ്റിയെങ്കിലും നിമിഷങ്ങൾക്കകം തന്നെ റോഡിലേക്ക് തിരികെയിറങ്ങി. പിന്നീട് ദേശീയപാതയിലെ ഗതാഗതം നിരോധിച്ച്,ജനങ്ങളെ പൂർണ്ണമായും പ്രദേശത്ത് നിന്ന് മാറ്റിനിർത്തിയ ശേഷമാണ് കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചത്.

wildelephant

മണിക്കൂറുകളോളം ദേശീയപാതയ്ക്കരികിൽ തമ്പടിച്ച കാട്ടാനക്കൂട്ടം രാത്രിയോടെ വനത്തിലേക്ക് തിരികെ കയറി. കാട്ടാനക്കൂട്ടം വനത്തിലേക്ക് കയറിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ദേശീയപാതയിൽ ഗതാഗതം പുന:സ്ഥാപിച്ചത്. എട്ടു ദിവസത്തിന് മുൻപാണ് കാട്ടാനക്കൂട്ടം നാട്ടിലേക്കെത്തിയത്.പെരിങ്ങോട്ടുകുറിശി,ഒറ്റപ്പാലം,പാലപ്പുറം,തിരുവില്വാമല മേഖലകളിൽ വിലസിയ മൂന്ന് കാട്ടാനകൾ കാര്യമായ നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയില്ല.

ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. ഇതിനിടെ കാട്ടാനകൾ വനപ്രദേശത്ത് നിന്നും ഏറെദൂരത്തേക്ക് എത്തിയതും തിരിച്ചടിയായി. കാട്ടാനകളെ തുരത്താനായി കുങ്കിയാനകളെയും റബ്ബർ
ബുള്ളറ്റുകളും കഴിഞ്ഞദിവസം എത്തിച്ചിരുന്നു. എന്നാൽ തടിച്ചുകൂടിയിരുന്ന ജനങ്ങളാണ് ആനകളെ വഴിതെറ്റിച്ചത്. ആനകളുടെ വഴിമുടക്കരുതെന്ന് നാട്ടുകാരോട് അഭ്യർത്ഥിച്ചതിന് ശേഷം ജനങ്ങളെ പൂർണ്ണമായും പ്രദേശത്ത് നിന്നും മാറ്റിനിർത്തി. ഒടുവിൽ എട്ടുദിവസം നാട്ടിൽ വിലസിയ ശേഷം വെള്ളിയാഴ്ച രാത്രിയോടെ വന്നവഴി തന്നെ കാട്ടാനക്കൂട്ടം തിരികെ വനത്തിലേക്ക് കയറി.

English summary
wild elephants went back to the forest in palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X