കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായല്‍ കൈയേറിയെന്ന് തെളിയിച്ചാല്‍ മുഴുവന്‍ സ്വത്തും എഴുതിത്തരാം, വെല്ലുവിളിയുമായി തോമസ് ചാണ്ടി

വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തെ തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയെറിയെന്ന ആരോപണം തെളിയിച്ചാല്‍ തന്‍റെ മുഴുവന്‍ സ്വത്തും എഴുതിത്തരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി വെല്ലുവിളി ഉയര്‍ത്തിയത്. നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലുള്ള സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചുവെന്ന ആരോപണമാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നിട്ടുള്ളത്. പ്രതിപക്ഷ അംഗങ്ങള്‍ ഈ വിഷയം സഭയില്‍ ഉന്നയിച്ചതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തെ തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ വീണ്ടും വിഷയം നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് മന്ത്രി ക്ഷുഭിതനായത്.

ആരോപണത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി

ആരോപണത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി

കുട്ടനാട്ടില്‍ കായല്‍ കയ്യേറിയെന്ന ആരോപണത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി. താന്‍ ഭൂമി കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതിത്തരാമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ നേരമില്ല

കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ നേരമില്ല

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ലീഗ് എംഎല്‍എയായ എന്‍എ നെല്ലിക്കുന്ന് മന്ത്രിയെ പരിഹസിച്ചത്. കെഎസ്ആര്‍ടിസി നന്നാക്കാന്‍ മന്ത്രിക്കെവിടെയാണ് സമയം എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

പരിഹാസത്തില്‍ ക്ഷുഭിതനായി

പരിഹാസത്തില്‍ ക്ഷുഭിതനായി

എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പരിഹാസത്തില്‍ ക്ഷുഭിതനായ മന്ത്രി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിയിച്ചാല്‍ മുഴുവന്‍ സ്വത്തും അവരുടെ പേരിലേക്ക് എഴുതിത്തരാമെന്ന് വെല്ലുവിളി ഉയര്‍ത്തി.

എതിര്‍പ്പുമായി പ്രതിപക്ഷം

എതിര്‍പ്പുമായി പ്രതിപക്ഷം

തോമസ് ചാണ്ടിയുടെ വെല്ലുവിളിക്ക് പ്രതിഷേധവുമായി പ്രതിപക്ഷ നിര രംഗത്തു വന്നു. പിടി തോമസ് അടക്കമുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളം തുടങ്ങി. സ്പീക്കര്‍ ഇടപെട്ടാണ് സഭയെ ശാന്തമാക്കിയത്.

വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു

വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു

തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തെ തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു.

മന്ത്രിയായപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണം

മന്ത്രിയായപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണം

മന്ത്രിയായിരിക്കെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണെന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

English summary
Thomas Chandy's comment about backwater encroachment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X