കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി യുഡിഎഫ് യോഗത്തിലേക്കില്ലെന്ന് പിള്ള, തെറ്റ് ചെയ്തത് അവര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തന്നെ ക്ഷണിക്കാതെ യുഡിഎഫ് യോഗം നടത്തിയതില്‍ പൊട്ടിത്തെറിച്ച് ആര്‍ ബാലകൃഷ്ണ പിള്ള. ഇനി യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലാത്ത താന്‍ തിരുത്തണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ യുഡിഎഫ് തന്നോടാണ് തെറ്റ് ചെയ്തതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. യുഡിഎഫ് യോഗത്തിന് ക്ഷണിക്കാതിരുന്നത് ഏറ്റവും വലിയ തെറ്റായിപ്പോയെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ രൂക്ഷമായി ആക്രമിച്ചുകൊണ്ടായിരുന്നു ബാലകൃഷ്ണ പിള്ളയുടെ വാര്‍ത്താ സമ്മേളനം. പിപി തങ്കച്ചനെ ചാവേറാക്കികകൊണ്ടുള്ള പരിപാടി അവസാനിപ്പിക്കണം എന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

Balakrishna Pillai

കെഎം മാണി പണം വാങ്ങിയെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ല. ആരോപണം അന്വേഷിക്കണം എന്നാണ് ആവശ്യപ്പെട്ടത്.

താനുണ്ടാക്കിയ തറവാട്ടില്‍ നിന്ന് തന്നെ പുറത്താക്കാനാണ് ശ്രമിച്ചത്. സ്വയം യുഡിഎഫ് വിട്ടുപോകില്ല. വേണമെങ്കില്‍ തന്നെ പുറത്താക്കിക്കോട്ടെ എന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

കെഎം മാണിക്കെതിരേയും മുഖയമന്ത്രിക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ച പിസി ജോര്‍ജ്ജിനെ പോലും യുഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചു. താന്‍ മുന്നണി ഉണ്ടാക്കുമ്പോള്‍ ജോര്‍ജ്ജ് സ്‌കൂളില്‍ പഠിക്കുകയായിരുന്നിരിക്കുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

English summary
Will not leave UDF, will not attend any UDF meeting, says Balakrishna Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X