കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിച്ചത് ചര്‍ച്ചയുടെ ഭാഗമെന്ന് മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗത്തിന്റെ പേരില്‍ പ്രവീണ്‍ തൊഗാഡിയക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചത് സമാധാന ചര്‍ച്ചകളുടെ ഭാഗമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഗൗരമില്ലാത്ത കേസെന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. മാറാട് കലാപത്തെ തുടര്‍ന്നുള്ള സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ ഗൗരവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തൊഗാഡിയക്കെതിരെയുള്ള കേസും പിന്‍വലിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

Pravin Thogadia

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കേസ് പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. നേരത്തെ എംജി കോളേജ് ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചപ്പോഴും മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ കേസ് പിന്‍വലിച്ചതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്.

2003 ല്‍ ആയിരുന്നു പ്രവീണ്‍ തൊഗാഡിയ കോഴിക്കോട് മുതലക്കുളത്ത് പ്രസംഗിച്ചത്. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ആയിരുന്ന കരുണാകരന്‍, കുമ്മനം രാജശേഖരന്‍, കെ രാമചന്ദ്രന്‍ മാസ്റ്റര്‍, മാറാട് സുരേഷ്, പികെ സഹദേവന്‍, ഗോപാലന്‍കുട്ടി എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു.

ഗുരുതരമായ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു ഇത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോടതി തന്നെ ഈ കേസ് തള്ളിയിരുന്നു. ഇതറിയാതെയായിരുന്നു കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

മാറാട് കലാപവുമായി ബന്ധപ്പെട്ട കേസ് ആയിരുന്നില്ല ഇതെന്ന വാദവുമായി ഇടതുപക്ഷത്തെ ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മാറാട് സമാധാന ചര്‍ച്ചകളുമായി ഇതിനെ ബന്ധപ്പെടുത്താനാവില്ലെന്നും ഇവര്‍ പറയുന്നു.

English summary
Withdrawal of case against Praveen Thogadia was on the basis of peace talks: CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X