കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാക്കില്‍ കെട്ടി സ്ത്രീയെ ഉപേക്ഷിച്ചു... സംഭവം കൊച്ചിയില്‍

Google Oneindia Malayalam News

കൊച്ചി: പ്രായമായവരെ ഉപേക്ഷിയ്ക്കുക എന്നത് ഇപ്പോള്‍ പതിവായിക്കൊണ്ടിരിയ്ക്കുകയാണ്. വൃദ്ധമാതാവിനെ ഗുരുവായൂരില്‍ നടതള്ളിയ സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ചയായതും ആണ്.

എന്നാല്‍ അതിലും ക്രൂരമായ ഒരു വാര്‍ത്തയാണ് കൊച്ചിയില്‍ നിന്ന് വരുന്നത്. വൃദ്ധയെ ഒരു ചാക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത.

Sack

ഇടപ്പള്ളിയിലാണ് സംഭവം. സെപ്തംബര്‍ 4 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്. നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസില്‍ വിവരം അറിയിയ്ക്കുകയായിരുന്നു.

വൃദ്ധയെ ഉപേക്ഷിയ്ക്കാനെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

വൃദ്ധയെ ചാക്കില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.

English summary
Woman abandoned in a sack at Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X