കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ വനിതാ പോലീസ് ഓഫീസർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഞെട്ടൽ മാറാതെ നാട്ടുകാർ...

കഴിഞ്ഞദിവസം രാത്രിയിലാണ് ബിജുലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: വനിതാ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസറായ ബിജുല(43)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കരിപ്പൂരിൽ കാണിച്ചു കൂട്ടിയത്! മുട്ടൻപണി ചോദിച്ചു വാങ്ങി...പാസ്പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് യുവതി കരിപ്പൂരിൽ കാണിച്ചു കൂട്ടിയത്! മുട്ടൻപണി ചോദിച്ചു വാങ്ങി...

തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..

കഴിഞ്ഞദിവസം രാത്രിയിലാണ് ബിജുലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ബിജുല ഇതുകാരണമാകം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അത്തോളി സ്റ്റേഷനിൽ ജോലി ചെയ്തുവന്നിരുന്ന ഇവർ കടുത്ത വിഷാദ രോഗത്തിനും അടിമയായിരുന്നുവെന്നാണ് വിവരം.

suicide

സംഭമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

വരാപ്പുഴ; പെൺകുട്ടിയെ കാഴ്ചവെച്ച ശോഭാ ജോണും കേണലും കുറ്റക്കാർ, പുഷ്പാവതിയും അളിയനും രക്ഷപ്പെട്ടു...വരാപ്പുഴ; പെൺകുട്ടിയെ കാഴ്ചവെച്ച ശോഭാ ജോണും കേണലും കുറ്റക്കാർ, പുഷ്പാവതിയും അളിയനും രക്ഷപ്പെട്ടു...

ബിജുലയുടെ മൃതദേഹം കഴിഞ്ഞദിവസം രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

English summary
woman civil police officer commits suicide in kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X