കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണനെ പരാമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഭീഷണി, തെറിവിളി

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകക്ക് വധഭീഷണിയും, തെറിവിളിയും അശ്ലീല സന്ദേശങ്ങളും. മാധ്യമത്തിലെ പത്രപ്രവര്‍ത്തകയായ ജിഷ എലിസബത്തിന് നേരെയാണ് ആക്രമണം.

കോഴിക്കോട് ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണനെ പരാമര്‍ശിച്ച് ജിഷ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്. ശ്രീകൃഷ്ണനെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു ജിഷയുടെ നേര്‍ക്ക് സൈബര്‍ ആക്രമണം.

എന്നാല്‍ ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയാണ് തന്റെ പോസ്റ്റ് എന്നാണ് ജിഷ പറയുന്നത്. തന്റെ പോസ്റ്റില്‍ ശ്രീകൃഷ്ണനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ ഗീതാഗോവിന്ദത്തിന്റെ പ്രതിപാദ്യ വിഷയം ജിഷ തന്നെ ഫേസിബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കമന്റുകളിലും ചാറ്റില്‍ നേരിട്ട് വന്നുമാണ് പലരും ഭീഷണി മുഴക്കിയതും തെറിയഭിഷേകം നടത്തിയതും. ഇവയുടെ എല്ലാം സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതി നല്‍കുമെന്ന് ജിഷ അറിയിച്ചു. നഗ്ന ചിത്രത്തില്‍ തന്റെ മുഖം മോര്‍ഫ് ചെയ്ത് സന്ദേശമയച്ച വ്യക്തിക്കെതിരെ കഴിഞ്ഞ ദിവസം രാത്രി തന്നെ ജിഷ സൈബര്‍ സെല്ലിന് ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയിരുന്നു. തൃശൂര്‍ പോലീസ് സൂപ്രണ്ടിന് ഒക്ടോബര്‍ 29 ന് പരാതി നല്‍കുമെന്നാണ് ജിഷ അറിയിച്ചിട്ടുള്ളത്.

Jisha Elizebath

ശ്രീകൃഷ്ണനെ പരാമര്‍ശിച്ചുകൊണ്ടുള്ള ജിഷയുടെ പോസ്റ്റ് കൃഷ്ണ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് ആരോപണം. ശ്രീകൃഷ്ണനെ അപഹസിക്കുകയല്ല താന്‍ ചെയ്തത്, സദാചാരത്തിന്റെ പേരില്‍ ചിലര്‍ കാണിക്കുന്ന അക്രമങ്ങളെ അപലപിക്കുകയാണ് ചെയ്തതെന്നാണ് ജിഷയുടെ വാദം.

English summary
Woman Journalist threatened for Facebook remark about Sree Krishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X