കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടയം കിട്ടാന്‍ പിതാവിനെ ഭര്‍ത്താവാക്കി യുവതിയുടെ തട്ടിപ്പ്

  • By Meera Balan
Google Oneindia Malayalam News

കാക്കനാട്: ഭൂരഹിത കേരളം പദ്ധതിയില്‍ പട്ടയം കിട്ടാന്‍ പിതാവിനെ ഭര്‍ത്താവാക്കി യുവതിയുടെ തട്ടിപ്പ്. കാക്കാനാട് ആണ് മുപ്പതുകാരിയായ സ്ത്രീ അറുപതുകാരാനായ പിതാവിനെ ഭര്‍ത്താവാക്കി തട്ടിപ്പ് നടത്തിയത്. മൂന്ന് സെന്റ് ഭൂമിയ്ക്കാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സ്വന്തമായി ഭ്രൂമിയും ഇരുനില വീടും ഈ യുവതിയ്ക്കുണ്ട്.

ഭൂരഹിത കേരളം പദ്ധതിയില്‍ പട്ടയം കിട്ടുന്നതിനായി യുവതി സമര്‍പ്പിച്ച രേഖകളില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് പിതാവിന്റെ പേര് ചേര്‍ത്തിരുന്നു. വികലാംഗയായ യുവതി അവിവാഹിതയുമാണ്. വിവാഹിതര്‍ക്കാണ് പദ്ധതിപ്രകാരം മൂന്ന് സെന്റ് പട്ടയം കിട്ടുക. അവിവാഹിതര്‍ക്ക് പട്ടയത്തിന് അര്‍ഹതയില്ല എന്നിട്ടാണ് യുവതി ഇത്തരം തട്ടിപ്പ് നടത്തിയത്.

Crime

സംഭവം വിവാദമായതോടെ കാക്കാനാട് വില്ലേജ് ഓഫീസ് പരിധിയില്‍ നടന്ന തിരിമറി റദ്ദാക്കി തടിയൂരാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ലക്ഷങ്ങള്‍ വിലവരുന്ന ഭൂമിയാണ് ഇത്തരത്തില്‍ തട്ടിയെടുത്ത്. കണയന്നൂര്‍ താലൂക്കില്‍ തെങ്ങോട് കരയിലാണ് അനധികൃതമായി പട്ടയം സ്വന്തമാക്കിയ കുടുംബം ഇപ്പോള്‍ താമസിയ്ക്കുന്നത്. പദ്ധതിയില്‍ പട്ടയം ലഭിച്ചവരില്‍ നല്ലൊരു ശതമാനത്തിനും ഇതുവരെ ഭൂമി ലഭിയ്ക്കാത്തപ്പോഴാണ് അനര്‍ഹര്‍ ആനുകൂല്യം നേടുന്നത്.

English summary
Woman made father as husband for swipe from government favour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X