കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ സ്ത്രീയെ തീകൊളുത്തിയ പ്രതിയുടെ രേഖാചിത്രം പുറത്ത്

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട തീവണ്ടിയ്ക്കുള്ളില്‍ സ്ത്രീയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഫാത്തിമ (45) ആണ് തീകൊളുത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ വച്ച് മരിച്ചത്.

മെലിഞ്ഞ ശരീരപ്രകൃതിയുള്ള 25 നും 30 നും ഇടയില്‍ പ്രായമുള്ള യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവം നടക്കുന്ന ദിവസം ഈ യുവാവും ഫാത്തിമയും തമ്മില്‍ പ്ളാറ്റ്‌ഫോമില്‍ വച്ച് വാക്ക് തര്‍ക്കമുണ്ടായി. ഇത് കണ്ട റെയില്‍വേ ജീവനക്കാര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.

Kannur Murder

കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുറകില്‍ നിന്ന് അഞ്ചാമതുള്ള 69620 നമ്പര്‍ ബോഗിയിലുണ്ടായിരുന്ന ഫാത്തിമയുടെ ദേഹത്ത് യുവാവ് തീ കൊളുത്തുകയായിരുന്നു. ഫാത്തിമയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

English summary
Woman set ablazed in Kannur, suspect sketch released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X