കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് നേരിടില്ല, വരുന്നു വനിതബെല്‍

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ടയ്ക്കായി വനിത കമാന്‍ഡോ വിഭാഗം രൂപീകരിയ്ക്കുന്നു. പുതിയ കമാന്‍ഡോ വിഭാഗം രൂപീകരിയ്ക്കുന്നതിന് ആഭ്യന്തര വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. വനിതബെല്‍ എന്ന പേരിലാണ് കമാന്‍ഡോ. തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ പൊലീസില്‍ തന്നെ പ്രത്യേക കമാന്‍ഡോ വിഭാഗം മാവോയിസ്റ്റുകളെ നേരിടുന്നതിന് വേണ്ടി രംഗത്തുണ്ട്.

ആദ്യഘട്ടത്തില്‍ 30പേരടങ്ങുന്ന വനിത കമാന്‍ഡോ വിഭാഗം രൂപീകരിയ്ക്കാനാണ് ആലോചിയ്ക്കുന്നത്. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക. പൊലീസിലുള്ളവരില്‍ നിന്നും പുതുതായി പരിശീലനം പൂര്‍ത്തായാക്കിയവരില്‍ നിന്നുമാണ് കമാന്‍ഡോകളെ തിരഞ്ഞെടുക്കുന്നത്.

Maoist

സംസ്ഥാനത്തുള്ള 57 മാവോയിസ്റ്റുകളില്‍ 23പേര്‍ വനിതകളാണ്. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേത് പോല കേരളത്തിലും വനിത ഉദ്യോഗസ്ഥരെ മാവോയിസ്റ്റ് വേട്ടയ്ക്ക് ഇറക്കുന്നത്. തമിഴ്‌നാട്ടിലെ കമാന്‍ഡോ സ്‌കൂളിലാണ് പരിശീലനം നല്‍കുന്നത്. പൊലീസ് ട്രെയനിങ് കൊളെജില്‍ പരിശീലനത്തില്‍ ഉള്ളവര്‍ക്കും കമാന്‍ഡോ പരിശീലനം നല്‍കും. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ 13 ആക്രമണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെയുണ്ടായിരുന്നത് . എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വിവിധയിടങ്ങളിലാണ് മാവോയസിറ്റ് ആക്രമണം ഉണ്ടായത് .

English summary
Women commandos to Maoist areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X