കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണി പെട്ടു; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, പെമ്പിളൈ ഒരുമൈയുടെ നിരാഹാരവും!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ചശേഷം ആയിരുന്നു വനിതാകമ്മീഷന്റെ നടപടി. മണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വനിത കമ്മീഷന്‍ അംഗം ജെ പ്രമീളാദേവി പറഞ്ഞു.

തുടര്‍ നടപടികള്‍ കൈക്കൊളളാന്‍ ജില്ലാ പൊലീസ് മേധാവിക്ക് വനിതാകമ്മീഷന്‍ നിര്‍ദേശവും നല്‍കി. മന്ത്രി എംഎം മണിയുടെ സ്ത്രീ വിരുദ്ധവും തൊഴിലാളി വിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പെണ്‍മ്പിളൈ ഒരുമൈ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും ജനറല്‍ സെക്രട്ടറി രാജേശ്വരി, പ്രസിഡന്റ് കൗസല്യ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. എംഎം മണി രാജിവെയ്ക്കും വരെ നിരാഹാരം തുടരുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

MM Mani

പെമ്പിളൈ ഒരുമൈ സമരകാലത്ത് സകല വൃത്തികേടുകളും നടന്നെന്നായിരുന്നു മന്ത്രി എംഎം മണിയുടെ വിവാദപരാമര്‍ശം. ഇതിനെതിരെ ഇടുക്കി ജില്ലയില്‍ എന്‍ഡിഎ ഹര്‍ത്താല്‍ നടത്തുകയാണ്. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് ഇടുക്കിയിലെ തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ 'വണ്‍ റ്റു ത്രീ ' പ്രസംഗം ഏറെ വിവാദമായിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധകേസ് സംബന്ധിച്ചായിരുന്നു മണിയുടെ പ്രസംഗം. ദേശീയതലത്തില്‍ തന്നെ പ്രസംഗം വിവാദമാകുകയും സിപിഎം ഏറെ പ്രതിരോധത്തില്‍ ആകുകയും ചെയ്തിരുന്നു ഈ വിഷയത്തില്‍. തുടര്‍ന്ന് അഞ്ചേരി ബേബിവധക്കേസ് പുനരന്വേഷണത്തില്‍ മണിയെ പ്രതിചേര്‍ക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീണ്ടും മണി വിവാദ പ്രസംഗം നടത്തിയിരിക്കുന്നത്.

English summary
Kerala Women's Commission against minister MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X