കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ നീക്കം നിഗൂഢം; നടിയെ ആക്രമിച്ചതിന് തുല്യം? ഇപ്പൊ ശരിക്കും പെട്ടു!!

കേസില്‍ മൊഴി കൊടുക്കാന്‍ ദിലീപ് ആലുവ പോലീസ് ക്ലബ്ബിലെത്തി. സംവിധായകന്‍ നാദിര്‍ഷയെയും പോലീസ് വിളിപ്പിച്ചു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരേ വനിതാ കമ്മീഷന്‍. ആക്രമിക്കപ്പെട്ട നടിക്കെതിരേ ദിലീപ് നടത്തിയ പരാമര്‍ശം നിഗൂഢമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. നടിയും അക്രമിയും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പരാമര്‍ശമാണ് വനിതാ കമ്മീഷന്റെ പ്രതികരണത്തിലേക്ക് നയിച്ചത്.

നടിയെ ആക്രമിക്കുന്നതിന് തുല്യമായ പരാമര്‍ശമാണിതെന്ന് ജോസഫൈന്‍ പറയുന്നു. എന്തു മനസിലാക്കിയാണ് ദിലീപും നടന്‍ സലീം കുമാറും ഇങ്ങനെ പ്രതികരിക്കുന്നത്. നടിയുടെ പേര് വ്യക്തമാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കേസ് മറ്റൊരു വഴിക്ക് നീങ്ങുന്ന വേളയിലാണ് ദിലീപിനെതിരേ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

നിയമ നടപടി സ്വീകരിക്കം

നിയമ നടപടി സ്വീകരിക്കം

ദിലീപിന്റെയും സലീം കുമാറിന്റെയും പരാമര്‍ശം അപലപനീയമാണ്. നടിയുടെ പേര് വ്യക്തമാക്കാന്‍ പാടില്ലായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേര് വ്യക്തമാക്കിയവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സത്യസന്ധതയില്ലാത്ത പ്രതികരണം

സത്യസന്ധതയില്ലാത്ത പ്രതികരണം

നടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നതില്‍ നിഗൂഢതയുണ്ട്. അതും കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍. യാതൊരു സത്യസന്ധതയും സാമൂഹിക ധാരണയുമില്ലാതെയുള്ള പ്രതികരണമാണ് ദിലീപിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ജോസഫൈന്‍ പറഞ്ഞു.

 വീണ്ടും ആക്രമിക്കുന്നതിന് തുല്യം

വീണ്ടും ആക്രമിക്കുന്നതിന് തുല്യം

നടിക്കെതിരേ ഇത്തരത്തില്‍ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ആ സ്ത്രീയെ വീണ്ടും വീണ്ടും ആക്രമിക്കുന്നതിന് തുല്യമാണ് ഇത്തരം വാക്കുകള്‍. ഇങ്ങനെ ആയാല്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് എങ്ങനെയാണ് നീതി ലഭ്യമാകുകയെന്നും ജോസഫൈന്‍ ചോദിച്ചു.

പഴയകാലം എന്തിന് അന്വേഷിക്കുന്നു

പഴയകാലം എന്തിന് അന്വേഷിക്കുന്നു

നടിയും അക്രമിയും സുഹൃത്തുക്കളാണെന്ന് ഇപ്പോള്‍ പറയുന്നത് എന്തിനാണ്. നിലവില്‍ നടക്കുന്ന കേസിനെ മുന്നോട്ട് പോകാന്‍ അനുവദിക്കുകയാണ് വേണ്ടത്. അല്ലാതെ അവരുടെ പഴയ കാലം എന്തിന് അന്വേഷിക്കുന്നുവെന്നും ജോസഫൈന്‍ ചോദിച്ചു.

നെറികെട്ട സമീപനം

നെറികെട്ട സമീപനം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങളുണ്ട്. നെറികെട്ട സമീപനമാണ് ഉന്നത സിനിമാ നടന്‍മാരുള്‍പ്പെടെ സ്വീകരിക്കുന്നത്. ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

വനിതാ കൂട്ടായ്മയോട്

വനിതാ കൂട്ടായ്മയോട്

സിനിമയിലെ വനിതാ കൂട്ടായ്മ അമ്മയുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കരുത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇടപെടുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുത്തു

ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുത്തു

അതേസമയം, കേസില്‍ മൊഴി കൊടുക്കാന്‍ ദിലീപ് ആലുവ പോലീസ് ക്ലബ്ബിലെത്തി. സംവിധായകന്‍ നാദിര്‍ഷയെയും പോലീസ് വിളിപ്പിച്ചു. മാധ്യമങ്ങളോട് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും എല്ലാം പോലീസിനോടും കോടതിയിലും പറയാമെന്നും ദിലീപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

English summary
Women Commission Attack Actor Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X