അവളെ തേപ്പുകാരിയെന്ന് വിളിച്ചവർ കുടുങ്ങും!! അതിരുകടന്ന വിമർശനങ്ങൾക്കെതിരെ കേസെടുക്കും!!

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: കെട്ടിയ താലി ഊരി ചെക്കന് തന്നെ നൽകിയ ശേഷം വധു ഇറങ്ങിപ്പോയ സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടുന്നു. സംഭവത്തിനു ശേഷം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വനിത കമ്മീഷന്റെ ഇടപെടൽ. പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റകൾ ഇട്ടവർക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ശനിയാഴ്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കും.

എല്ലാം ദിലീപിൽ അവസാനിക്കും!! രണ്ട് അറസ്റ്റിന് സാധ്യത തെളിയുന്നു!!അപ്പൊ ആ വമ്പൻ സ്രാവുകള്‍?

ഗുരുവായൂർ നടന്ന വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. താലി ഊരി വരന് നൽകിയ ശേഷം വധു കാമുകനൊപ്പം പോയെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ പെൺകുട്ടി വീട്ടുകാർക്കൊപ്പമായിരുന്നു പോയത്. ഇക്കാര്യം കഴിഞ്ഞ ദിവസം അബ്ദുൾ ഖാദർ എംഎൽഎ തന്നെ വ്യക്തമാക്കിയിരുന്നു.

വനിത കമ്മീഷൻറെ ഇടപെടൽ

വനിത കമ്മീഷൻറെ ഇടപെടൽ

സംഭവത്തിനു പിന്നാലെ പെൺകുട്ടിയെ പരിഹസിച്ചും അപകീർത്തിപ്പെടുത്തുന്ന തരത്തിലും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിച്ചതോടെയാണ് വനിത കമ്മീഷൻ ഇടപെടുന്നത്. സോഷ്യൽ മീഡിയയിലെ അതിരുകടന്ന വിമർശനങ്ങൾക്കെതിരെ അബ്ദുൾഖാദർ എംഎൽഎ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

വീട് സന്ദർശിക്കും

വീട് സന്ദർശിക്കും

അപമാനത്തിനിരയായ പെൺകുട്ടിയുടെ വീട് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ സന്ദർശിക്കും. എംഎൽഎ അബ്ദുൾഖാദർ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചിരുന്നു.

പെൺകുട്ടി വീട്ടിൽ തന്നെ

പെൺകുട്ടി വീട്ടിൽ തന്നെ

പെൺകുട്ടി വീട്ടിൽ തന്നെയാണെന്ന് വീട് സന്ദർശിച്ച ശേഷം അബ്ദുൾഖാദർ എംഎൽഎ വ്യക്തമാക്കി. കാമുകനൊപ്പം പോയെന്ന വാർത്തകൾ തെററാണെന്നും അദ്ദേഹം അറിയിച്ചു.

കേസെടുക്കും

കേസെടുക്കും

അതേസമയം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയും പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ചെയ്തവർക്കെതിരെയും കേസെടുക്കാൻ വനിത കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

സംഭവിച്ചത്...

സംഭവിച്ചത്...

കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂരിൽ നടന്ന വിവാഹത്തിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. വരൻ താലി ചാർത്തിയതിനു പിന്നാലെ താലി വരന് ഊരി നൽകിയ ശേഷം വധു പോവുകയായിരുന്നു. മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വീട്ടുകാരോടും വരനോടും തുറന്ന് പറഞ്ഞിട്ടും വിവാഹത്തിൽ നിന്ന് പിന്മാറാതിരുന്നതിനെ തുടർന്നായിരുന്നുപെൺകുട്ടി ഇങ്ങനെ ചെയ്തതെന്നായിരുന്നു വിവരം.

കാമുകനൊപ്പം പോയി

കാമുകനൊപ്പം പോയി

വധു കാമുകനൊപ്പമാണ് പോയതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. വരനെ പെൺകുട്ടി തേച്ചെന്നു, തേപ്പുകാരിയെന്നുമൊക്കെ പെൺകുട്ടിയെ പരിഹസിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തി. പരിഹാസവും വിമർശനവും അതിര് കടക്കുന്ന തരത്തിലായിരുന്നു.

വരന്റെ ആഘോഷം

വരന്റെ ആഘോഷം

ദുരന്തം ഒഴിവായതിന്റെ സന്തോഷം പങ്കുവച്ച് കേക്കുമുറിക്കുന്ന വരന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പരിഹാസവും വിമർശനവും അതിരുകടന്നതോടെ പെൺകുട്ടിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

Guruvayur Marriage: Women's Commission Warns Against Shaming Woman Online
English summary
women commission in guruvayur controversial marriage.
Please Wait while comments are loading...