കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രം തന്ത്രിയുടെ തീരുമാനം അന്തിമം; ചുരിദാറിനെ വിലക്കി ഹൈക്കോടതിയും

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കീഴ്‌വഴക്കവും ആചാരങ്ങളും തെറ്റിക്കേണ്ടതില്ലെന്നും ഇതു തുടരട്ടേയെന്നും കോടതി വിധിച്ചു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതിയും. ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ വലുതെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.

കീഴ്‌വഴക്കവും ആചാരങ്ങളും തെറ്റിക്കേണ്ടതില്ലെന്നും ഇതു തുടരട്ടേയെന്നും കോടതി വിധിച്ചു. കഴിഞ്ഞ ആഴ്ചയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കാന്‍ ക്ഷേത്ര ഭരണസമിതിയും തീരുമാനിച്ചിരുന്നു.

 എക്‌സിക്യൂട്ടീവ് ഓഫീസര്‍

എക്‌സിക്യൂട്ടീവ് ഓഫീസര്‍

എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

 റിയ രാജി

റിയ രാജി

ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്നായിരുന്നു നേരത്തെ ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ റിയ രാജി നല്‍കിയ ഹര്‍ജിയിലാണ് ചുരിദാര്‍ മാത്രം ധരിച്ച് എത്താമെന്ന നിലപാട് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയില്‍ അറിയിച്ചത്.

 ഉത്തരവിനെതിരെ

ഉത്തരവിനെതിരെ

കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകള്‍ ഹിയറിങ്ങില്‍ ചുരിദാറിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു.

 അംഗീകരിക്കില്ല

അംഗീകരിക്കില്ല

ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കേരള ബ്രാഹ്മണസഭ, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നിവരുടെ അഭിപ്രായം.

English summary
Women don't wear churidar at Padmanabhaswamy temple says High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X