കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികൾ ടാക്സി ഡ്രൈവറെ മർദ്ദിച്ചതെന്തിന്? അതിന് പിന്നിൽ ചില ഞെട്ടിപ്പിക്കുന്ന കാരണങ്ങളുണ്ട്..

  • By Akshay
Google Oneindia Malayalam News

കൊച്ചി: ടാക്സി ഡ്രൈവറെ മർ‌ദ്ദിച്ച സംഭവത്തിൽ വിശദീകരവുമായി യുവതികൾ. മദ്യലഹരിയില്‍ സ്ത്രീകള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കൊച്ചി വൈറ്റില ജംഗ്ഷനിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചതായി ഡ്രൈവര്‍ ഷഫീക്ക്പോലീസിന് പരാതി നല്‍കുകയായിരുന്നു. എന്നാൽ മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുവതികൾ പ്രതികരിച്ചു.

വൈറ്റിലയിലെ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു സംഭവം. വൈദ്യപരിശോധനയിലും മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് യുവതികള്‍ കൊച്ചിയില്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരില്‍ പലരും മോശമായി പെരുമാറിയെന്ന് യുവതികള്‍ പറഞ്ഞായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവസമയത്ത് സഹായത്തിനെത്തിയ യുവതിയേയും കേസില്‍ അനാവശ്യമായി പ്രതിചേര്‍ത്തു. ഡ്രൈവര്‍ക്കെതിരെ നല്‍കിയ പരാതി പോലീസ് പരിഗണിച്ചില്ലെന്നും യുവതികൾ ആരോപിക്കുന്നു.

Recommended Video

cmsvideo
മദ്യലഹരിയില്‍ യുവതികള്‍: വീഡിയോ വൈറല്‍ | Oneindia Malayalam
Taxi

ടാക്സിയില്‍ മറ്റൊരു യാത്രക്കാരനുണ്ടായത് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ മോശമായി പെരുമാറുകയായിരുന്നു. ടാക്സി ഡ്രൈവര്‍ അസഭ്യം പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നും യുവതികൾ പറയുന്നു. സത്യാവസ്ഥയറിയാതെയാണ് സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണമെന്നും യുവതികള്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്നാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ചെന്നായിരുന്നു ഡ്രൈവർ പരാതി നൽകിയത്. ഇവര്‍ മൂവരും ചേര്‍ന്ന് ഷെയറിംഗ് ഓപ്ഷന്‍ നല്‍കിയാണ് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തതെന്നും പറയപ്പെടുന്നു.

English summary
Women explaining uber issue at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X