കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ ഇറക്കിവിട്ട സംഭവം; പ്രൊഫൈല്‍ ചിത്രം മാറ്റി ഫേസ്ബുക്കില്‍ പ്രതിഷേധം

  • By Gokul
Google Oneindia Malayalam News

കൊച്ചി: ചുംബന സമരത്തിന് പിന്നാലെ മറ്റൊരു സമരത്തിനുകൂടെ ഫേസ്ബുക്കില്‍ തുടക്കമാവുകയാണെന്ന സൂചന നല്‍കി ചുംബന സമരത്തിന്റെ അണിയറക്കാര്‍ രംഗത്തെത്തി. എറണാകുളത്തുവെച്ച് യുവ മാധ്യമപ്രവര്‍ത്തക നസീറയെയും കുട്ടികളെയും ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവത്തിലാണ് പുതിയ പ്രതിഷേധത്തിന് തുടക്കമാകുന്നത്. പ്രൊഫൈല്‍ ചിത്രം മാറ്റി പലരും പ്രതിഷേധത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

ആര്‍ത്തവപ്രശ്‌നം ഉയര്‍ത്തി യുവതിയെ ബസ്സില്‍ നിന്നും ഇറക്കിവിട്ടതിനാല്‍ ആര്‍ത്തവത്തിന്റെ സൂചന നല്‍കുന്ന പെണ്ണുടലിന്റെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. നസീറയെ ബസ്സില്‍ നി്ന്നും ഇറക്കിവിട്ടതിനെ പ്രതിഷേധിക്കുന്നവര്‍ പ്രൊഫൈല്‍ ചിത്രം മാറ്റണമെന്നും ആഹ്വാനമുണ്ട്. ചുംബന സമരത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് നസീറയ്ക്കുവേണ്ടിയും ഫേസ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്.

naseera

കെഎസ് ആര്‍ടിസി ബസ്സില്‍ നിന്നും അയ്യപ്പന്മാരുടെ വ്രതശുദ്ധിക്ക് കളങ്കമുണ്ടാകുമെന്ന് കാട്ടിയാണ് കഴിഞ്ഞ ബുധനാഴ്ച വൈറ്റില സ്വദേശിയായ നസീറയെയും രണ്ടു കുട്ടികളെയും ഭര്‍തൃമാതാവിനെയും ബസ്സില്‍ നിന്നും ഇറക്കിവിട്ടത്. നസീറയെ പിന്നീട് പോലീസ് സംരക്ഷണത്തില്‍ വീട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് തടയാനെത്തിയ ചിലരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതും വിവാദത്തിനിടയാക്കി. മാവോയിസ്റ്റ് അനുഭാവികളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മിക്കവരുമെന്ന് പറയുന്നു. ഇവര്‍തന്നെയാണ് ഫേസ്ബുക്കിലൂടെ സംഭവത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതും. അതിനിടെ, ചുംബന സമരത്തെ എതിര്‍ത്തവര്‍ പുതിയ പ്രതിഷേധത്തിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്.

English summary
Facebook protest for Women ousted from KSRTC Pampa special
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X