കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല: വിദ്യാഭ്യാസ മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായ പരിഹാരം കണ്ടെത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ജൂണ്‍ മധ്യത്തോടെ പാഠപുസ്തകങ്ങള്‍ സ്‌ക്കൂളിലെത്തിക്കുമെന്നും പുസ്തകങ്ങളുടെ അച്ചടി 70 ശതമാനം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. മാലാപറമ്പ്, കിനാലൂര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

C Raveendranath

അമിത ഫീസ് ഈടാക്കുന്നെന്ന് ഏതെങ്കിലും സ്‌കൂളിനെതിരെ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയായതോടെ അധികം വരുന്ന അധ്യാപകരുടെ ശബളം മുടങ്ങില്ല. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയായപ്പോള്‍ സംസ്ഥനത്തെ എയ്ഡ്ഡ് സ്‌കൂളുകളില്‍ കുട്ടികളുടെ കുറവ് മൂലം 6000 ത്തോളം അധ്യാപകരുടെ ജോലികള്‍ പ്രതിസന്ധിയിലായിരുന്നു. തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരം പുനര്‍വിന്യസിക്കുന്നതുവരെ ശബളം നല്‍കേണ്ടെന്ന തരത്തിലും ഉത്തരവിറങ്ങിയിരുന്നു എന്നാല്‍ ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ കാര്യമാക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

English summary
Won't allow extra fees for school, admission says Education Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X