കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ പീഡനങ്ങള്‍ ആണ്‍ ലോകത്തിന്‍റെ അപചയം! ഇനി ചര്‍ച്ച ചെയ്യേണ്ടത് പുരുഷന്മാരെന്ന് സാറാ ജോസഫ്

ആണ്‍ ലോകത്തിന് സംഭവിച്ച അപചയം എന്താണെന്ന് ആണുങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യട്ടേയെന്നും അവര്‍ പറഞ്ഞു. ആണധികാരം കൊണ്ട് അങ്ങനെ നല്ല ഉപയോഗം ഉണ്ടാകട്ടെയെന്നും സാറാ ജോസഫ് പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരി സാറാ ജോസഫ്. സ്ത്രീപീഡനങ്ങളെ കുറിച്ച് ഇനി പുരുഷന്മാര്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് സാറാ ജോസഫ് പറയുന്നു. വയനാട് യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സാറ ജോസഫ്.

നിലവിലുള്ള അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ആണുങ്ങള്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും സാറാ ജോസഫ് പറയുന്നു. സ്ത്രീകള്‍ മെക്കിട്ട് കേറി വന്ന് ആണുങ്ങളെ പീഡിപ്പിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നുണ്ടോയെന്ന് സാറാ ജോസഫ് ചോദിക്കുന്നു.

sara joseph

ആണ്‍ ലോകത്തിന് സംഭവിച്ച അപചയം എന്താണെന്ന് ആണുങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യട്ടേയെന്നും അവര്‍ പറഞ്ഞു. ആണധികാരം കൊണ്ട് അങ്ങനെ നല്ല ഉപയോഗം ഉണ്ടാകട്ടെയെന്നും സാറാ ജോസഫ് പറഞ്ഞു.

അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ ചര്‍ച്ചകള്‍ മാത്രമെ നടക്കുന്നുള്ളൂവെന്നും ഒന്നിലും നടപടി ഉണ്ടായിട്ടില്ലെന്നും സാറാ ജോസഫ് പറയുന്നു. നിലവിലെ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പൊട്ടിത്തെറിച്ചത് കൊണ്ടോ കരഞ്ഞതു കൊണ്ടോ ഒന്നും മാറാന്‍ പോകുന്നില്ലെന്നും സാറാ ജോസഫ് പറയുന്നു.

English summary
writer sara joseph against women attack in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X