കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ മദ്യ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദപരമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ഇത് പറഞ്ഞത്. പോളിറ്റ്ബ്യൂറോയെ പോലും മദ്യ ലോബി സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നിലപാട് മാറ്റമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഎം അധികാരത്തില്‍ വന്നാല്‍ മദ്യ നിരോധനം നടപ്പാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ച് നിരോധനം നടപ്പാക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രായോഗിക നയമെന്നും യെച്ചൂരി പറഞ്ഞു.

chennithala

എന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ബാറുകള്‍ പൂട്ടിയതുകൊണ്ട് കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല. പക്ഷെ സിപിഎം അധികാരത്തിലെത്തിയാല്‍ ഉപഭോഗം കുറയ്ക്കുന്നതിനുള്ള മാര്‍ഗം സ്വീകരിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിപിഎം അധികാരത്തിലെത്തുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ ഇടപെടലും സമ്മര്‍ദ്ദവുമാണ് ഈ നിലപാട് മാറ്റത്തിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ എടുത്ത നിലപാടില്‍ മറ്റം വരുത്താനുള്ള കാരണം വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Ramesh Chennithala has come down heavily on the stand taken by the CPM over the liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X