കോടതിയ്ക്ക് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി, കാണൂ
കൊച്ചി: വാട്ട്‌സ് ആപ്പും ഫേസ്ബുക്കും നോക്കി ആത്മഹത്യ ചെയ്യുന്നവരുണ്ട്. സ്വന്തം ആത്മഹത്യ ലൈവായി നാട്ടുകാരെ കാട്ടുന്നവരുമുണ്ട്. എന്നാല്‍ കോടതിയ്ക്ക് മുകളില്‍ കയറി ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? എന്നാല്‍ ഇങ്ങനെയും ചിലരുണ്ട് എറണാകുളം ജില്ലാകോടതി വളപ്പിലെ സബ്കോടതിയ്ക്ക് മുകളില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് ഭീഷണി മുഴക്കിയത്.
രാവിലെ 9.30 ഓടെയാണ് യുവാവ് കോടതിയ്ക്ക് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. കെട്ടിടത്തിന് മുകളിലിരുന്ന യുവാവ് മേല്‍ക്കൂരയുടെ ഓട് ഇളക്കി താഴേയ്ക്ക് എറിയുകയും ചെയ്തു. കോടതി ജീവനക്കാരും പൊലീസും അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. കൂടുതല്‍ ചിത്രങ്ങളിലേയ്ക്കും വിശേഷങ്ങളിലേയ്ക്കും...
ചിത്രങ്ങള്‍ക്ക് കടപ്പാട്: രഞ്ജിത്ത്. എസ്
ഇങ്ങനെയും
കോടതിയ്ക്ക് മുകളില്‍ കയറിയാണ് യുവാവ് അത്മഹത്യ ഭീഷണി മുഴക്കിയത്
ഞാനിപ്പം ചാടുവേ....
20 നും 25നും ഇടയില്‍ പ്രായമുള്ള യുവാവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്
പൊലീസാ വിളിയ്ക്കുന്നേ...ഇറങ്ങി വാ മോനേ
പൊലീസും കോടതി ജീവനക്കാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും യുവാവിനെ താഴേയ്ക്ക് ഇറക്കാന്‍ സാധിച്ചില്ല
കാണാന്‍...
ആത്മഹത്യ ചെയ്യുമോ ഇല്ലയോ എന്നറിയാന്‍ ഒട്ടേറെപ്പേരാണ് കോടതി പരിസരത്ത് തടിച്ച് കൂടിയത്
ഫയര്‍ഫോഴ്‌സ്
ഫയര്‍ഫോഴ്‌സെത്തി യുവാവിനെ താഴെയിറക്കാനുള്ള ശ്രമം തുടങ്ങി
ഗതാഗതം തടസപ്പെട്ടു
സംഭവത്തെ തുടര്‍ന്ന് കോടതി പരിസരത്ത് ഗതാഗത തടസം ഉണ്ടായി
യുവാവിനെപ്പറ്റി
യുവാവിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല