കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ 'ഇടിമുറി' അടച്ചുപൂട്ടാന്‍ ചിന്താ ജെറോമിന്റെ ഉത്തരവ്, ഇനി പീഡനങ്ങള്‍ നടക്കില്ല...

സുഭാഷ് വാസു വിദ്യാര്‍ത്ഥികളെ ഇടിമുറിയിലിട്ട് മര്‍ദ്ദിക്കാറുണ്ടെന്നും, അസഭ്യമായ രീതിയില്‍ സംസാരിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും, കോളേജിലെ ഇടിമുറി അടച്ചുപൂട്ടണമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ഉത്തരവിട്ടു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളാണ് കോളേജിലെ പീഡനങ്ങളെക്കുറിച്ച് കമ്മീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം കോളേജിലെത്തി തെളിവെടുപ്പ് നടത്തുകയും, വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

vellappallynatesan

എസ്എന്‍ഡിപി നേതാവ് സുഭാഷ് വാസു വിദ്യാര്‍ത്ഥികളെ ഇടിമുറിയിലിട്ട് മര്‍ദ്ദിക്കാറുണ്ടെന്നും, അസഭ്യമായ രീതിയില്‍ സംസാരിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. മുസ്ലീം വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് പുറത്ത് പോകാന്‍ അനുവദിച്ചിരുന്നില്ല. ഇതൊന്നും കൂടാതെ സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിയമവിരുദ്ധമായി വിവിധ പിഴകളും, ബസ് ഫീസായി ഭീമമായ തുകയും ഈടാക്കിയിരുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.

chinthajerome

ഫെബ്രുവരി 25 ശനിയാഴ്ച ചേര്‍ന്ന അദാലത്തിലാണ് കോളേജിലെ വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കാനും, കോളേജിലെ ഇടിമുറി അടച്ചുപൂട്ടാനും യുവജന കമ്മീഷന്‍ ഉത്തരവിട്ടത്. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പീഡനങ്ങള്‍ പാടില്ലെന്നും, മാനേജര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കുന്നുവെന്ന് ജില്ലാ മേധാവി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

English summary
Youth commission takes action against vellappally nateshan college of engineering.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X