കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫീസ് അറിയാതെ പ്രതിഷേധിക്കാനിറങ്ങി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിക്കയറിയത് കോടതിയിലേക്ക്

ഓഫീസറിയാതെ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ലേബര്‍ കോടതിയിലേക്കും ഉപഭോക്തൃ കോടതിയിലേക്കും തള്ളിക്കയറി മുദ്രാവാക്യം വിളി തുടങ്ങി.

  • By വരുണ്‍
Google Oneindia Malayalam News

കോഴിക്കോട്: ഈ യൂത്ത് കോണ്‍ഗ്രസുകാര് എവിടെ സമരം ചെയ്താലും ഇതാണോ അവസ്ഥ. തിരുവനന്തപുരത്ത് നടത്തിയ സ്വാശ്രയസമരം അവസാനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ട്രോളര്‍മാരുടെ ട്രോളെല്ലാം ഒന്ന് ഒതുങ്ങിയതായിരുന്നു. കോഴിക്കോട് റേഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് കോടതിയിലേക്ക്.

കോടതിക്ക് റേഷനുമായി എന്ത് കാര്യം എന്ന് ചോദിക്കരുത്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഓഫീസ് മാറിപ്പോയതാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരത്തിനിറങ്ങിയത്. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് ധര്‍ണ നടത്താനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഓഫിസ് അറിയാത്തതിനെ തുടര്‍ന്ന് സമീപത്തുളള കോടതിയിലേക്ക് മാറിക്കയറുകയായിരുന്നു.

youth-congress

ഓഫീസറിയാതെ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ലേബര്‍ കോടതിയിലേക്കും ഉപഭോക്തൃ കോടതിയിലേക്കും തള്ളിക്കയറി മുദ്രാവാക്യം വിളി തുടങ്ങി. ജഡ്ജി ഓര്‍ഡര്‍ ഓര്‍ഡര്‍ പറയുന്നതിന് മുമ്പേ അമിളി മനസിലായെങ്കിലും പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കോടതിയില്‍ അതിക്രമിച്ച് കയറിയതിനെതിരെ കേസെടുത്തിട്ടുണ്ട്.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
A Small miss understanding youth congress protest in front of court instead of supply office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X