കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലോത്സവം ചരിത്രമാകുന്നു; അധ്യാപകനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന

കുച്ചിപ്പിടി മത്സരാര്‍ത്ഥിയുടെ പരാതിയേത്തുടര്‍ന്നാണ് വിജിലന്‍സ് നടപടി.

  • By Jince K Benny
Google Oneindia Malayalam News

കണ്ണൂര്‍: അപ്പീലുകളുടെ എണ്ണത്തില്‍ ചരിത്രത്തിലേക്ക് നടക്കുന്ന കലോത്സവത്തിന് അവകാശപ്പെടാന്‍ മറ്റൊരു പുതുമ കൂടെ. കലോത്സവ വിധി നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തി എന്ന പരാതിയില്‍ അധ്യാപകനെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുകയാണ്. കുച്ചിപ്പിടി മത്സരാര്‍ത്ഥിയുടെ പരാതിയേത്തുടര്‍ന്നാണ് വിജിലന്‍സ് നടപടി. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കേസെടുക്കും. അങ്ങനെ സംഭവിച്ചാല്‍ ആദ്യമായി ആയിരിക്കും കലോത്സവത്തില്‍ വിജിലന്‍സ് കേസ് എടുക്കുന്നത്.

Youth Festival

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നൃത്താധ്യാപകന്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചു എന്നായിരുന്നു ആലപ്പുഴയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. ഇതോ ഇനത്തില്‍ നാല് ടീമുകളുടെ പരിശീലകനായിരുന്നു ഇയാള്‍. അപ്പീലിലൂടെ വന്ന ടീമുകള്‍ക്ക് വേണ്ടി വിധികര്‍ത്താക്കളെ സ്വാധീനിച്ചു എന്നായിരുന്നു പരാതി. കണ്ണൂര്‍ ഡിവൈഎസ്പി എവി പ്രദീപിനാണ് അന്വേഷണ ചുമതല.

മത്സരത്തിന് മുമ്പ്തന്നെ ടീമുകള്‍ക്ക് കിട്ടാന്‍ പോകുന്ന സ്ഥാനം അധ്യാപകന്‍ മുന്‍കൂട്ടി പറഞ്ഞുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.

English summary
Vigilance ordered fr quick verification against a teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X