കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരണക്കളി'മലയാളികളെ ഹരം പിടിപ്പിക്കുന്നു!!നാല് ഘട്ടം പിന്നിട്ടുവെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ!!

ഗെയിമിന്റെ നാല് ഘട്ടങ്ങൾ പിന്നിട്ടതായി യുവാവ് വെളിപ്പെടുത്തുന്നു. സുഹൃത്തിനോടാണ് യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കളി തുടങ്ങിയാൽ പിന്മാറാനാകില്ലെന്നാണ് യുവാവ് പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂ വെയിൽ ഗെയിമിനെ കുറിച്ച് ദിവസം തോറും പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പത്ത് വർഷം മുമ്പ് തന്നെ കൊലയാളി ഗെയിം ഉണ്ടായിരുന്നതായും തന്റെ മകന്‍ അതിനിരയാണെന്നും എഴുത്തുകാരി സരോജം വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ മലയാളികൾ ഗെയിം കളിക്കുന്നതായി സൂചനകൾ പുറത്തുവരുന്നുണ്ട്.

<strong>ബാഴ്സലോണ ഭീകരാക്രമണത്തിൽ ഇരയായി മലയാളിയും!!രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോട്ടയം സ്വദേശിക്ക് പരുക്ക്!</strong>ബാഴ്സലോണ ഭീകരാക്രമണത്തിൽ ഇരയായി മലയാളിയും!!രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോട്ടയം സ്വദേശിക്ക് പരുക്ക്!

ഗെയിം കളിക്കുന്നതിനെ കുറിച്ചുള്ള യുവാവിന്‍റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗെയിം കളിക്കുന്നതിനെ കുറിച്ചും മറ്റും സുഹൃത്തുമായി വെളിപ്പെടുത്തുന്നതിന്റെ ഫോൺ സംഭാഷണങ്ങൾ മനോരമ പുറത്തുവിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ബ്ലൂ വെയിൽ ഗെയിം കളിച്ച് ആരും മരണപ്പെട്ടിട്ടില്ലെന്ന് പോലീസ് പറയുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.

വെളിപ്പെടുത്തലുമായി യുവാവ്

വെളിപ്പെടുത്തലുമായി യുവാവ്

കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടിട്ടും കൂടുതൽ മലയാളികൾ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായാണ് സൂചന. ഗെയിം കളിക്കുന്നതായി വെളിപ്പെടുത്തി ഇടുക്കി മുരിക്കാശേരി യുവാവാണ് രംഗത്തെത്തിയിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

നാല് ഘട്ടങ്ങൾ പിന്നിട്ടു

നാല് ഘട്ടങ്ങൾ പിന്നിട്ടു

ഗെയിമിന്റെ നാല് ഘട്ടങ്ങൾ പിന്നിട്ടതായി യുവാവ് വെളിപ്പെടുത്തുന്നു. സുഹൃത്തിനോടാണ് യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കളി തുടങ്ങിയാൽ പിന്മാറാനാകില്ലെന്നാണ് യുവാവ് പറയുന്നത്.

ശിക്ഷയുണ്ട്

ശിക്ഷയുണ്ട്

കളിയിൽ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ശിക്ഷ ലഭിക്കുമെന്നാണ് യുവാവ് സുഹൃത്തിനോട് പറയുന്നത്. ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കുക ഉൾപ്പെടെയുള്ള ദൗത്യങ്ങളാണ് ലഭിക്കുന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു.

ആദ്യ ദൗത്യം

ആദ്യ ദൗത്യം

കൈയ്യിൽ ബ്ലൈഡ് കൊണ്ട് എഫ് 57 എന്ന് എഴുതാനായിരുന്നു തനിക്ക് ലഭിച്ച ആദ്യ ദൗത്യമെന്ന് യുവാവ് പറയുന്നുണ്ട്. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കുക, പുലർച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങൾ കാണുക എന്നിവയാണ് തനിക്ക് ലഭിച്ച ദൗത്യങ്ങളെന്നും ഇതൊക്കെ പിന്നിട്ടുവെന്നും യുവാവ് പറയുന്നു.

പിന്നിൽ സൈക്കോളജി അറിയാവുന്ന ആൾ

പിന്നിൽ സൈക്കോളജി അറിയാവുന്ന ആൾ

സൈക്കോളജി അറിയാവുന്ന ആളാണ് ഇതിനു പിന്നിലെന്നാണ് യുവാവ് പറയുന്നത്. നമ്മുടെ പാസ് വേർഡ്, ഗ്യാലറി കോണ്ടാക്ട്സ് എല്ലാം അവർ ഹാക്ക് ചെയ്യുമെന്നും യുവാവ് പറയുന്നു. കളിക്കാതെ പിന്മാറിയാൽ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ വച്ച് ബ്ലാക്ക് മെയിൽ ചെയ്യുമെന്നും യുവാവ് പറയുന്നു.

വാട്സ് ആപ്പ് വഴി

വാട്സ് ആപ്പ് വഴി

വാട്സ് ആപ്പ് വഴിയാണ് തനിക്ക് ഗെയിം ലഭിച്ചതെന്നാണ് യുവാവ് പറയുന്നത്. ഗാഡ്ജറ്റ് എന്നൊരു ഗ്രൂപ്പ് ഉണ്ടെന്നും അത് ഹാക്കർമാരുടെ ഗ്രൂപ്പാണെന്നും താനും അതിൽ മുഴുവൻ ഹാക്കർമാരാണെന്നും യുവാവ് പറയുന്നുണ്ട്. തനിക്ക് സിംപിളായി ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാൻ അറിയാമെന്നും യുവാവ്. ഹാക്കർമാരിൽ നിന്നാണ് ഗെയിം ലഭിച്ചതെന്നും ഇയാൾ പറയുന്നു.

ആത്മഹത്യ മൈൻഡ് ഉള്ളവർ മാത്രം

ആത്മഹത്യ മൈൻഡ് ഉള്ളവർ മാത്രം

ആത്മഹത്യ മൈൻഡ് ഉള്ളവർ മാത്രമാണ് ഇതിൽ അംഗങ്ങളെന്നും ഇയാൾ പറയുന്നുണ്ട്. 256 പേർ ഗ്രൂപ്പിൽ അംഗങ്ങളാണെന്നും ഇയാൾ വ്യക്തമാക്കുന്നു. പേഴ്സണലായി കോണ്ടാക്ട് ചെയ്താൽ ഗെയിമിന്റെ ലിങ്ക് ലഭിക്കുമെന്ന് യുവാവ് പറയുന്നു. പേപ്പറിൽ നീലത്തിമിംഗലത്തിൻറെ ചിത്രം വരയ്ക്കാൻ ടാസ്ക് ഉണ്ടെന്ന് ഇയാൾ പറയുന്നു. എന്നാൽ കൈയ്യിൽ വരയ്ക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും യുവാവ് പറയുന്നു.

ഇടുക്കിയിൽ വേറെയും ആളുകൾ

ഇടുക്കിയിൽ വേറെയും ആളുകൾ

ഇടുക്കിയിൽ രണ്ട് മൂന്നു പേർ കൂടി ഗെയിം കളിക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. ഗെയിം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും വിദേശത്ത് കളിക്കുന്ന പോക്കിമോൻ ഗെയിം താൻ ഹാക്ക് ചെയ്ത് കളിച്ചതായും ഇയാൾ പറയുന്നു.

അവസാനം ആത്മഹത്യ

അവസാനം ആത്മഹത്യ

ഗെയിമിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയാൽ അവസാനം ആത്മഹത്യ ചെയ്യണമെന്നാണ് യുവാവ് പറയുന്നത്. മനശാസ്ത്രം അറിയാവുന്ന ആളായതിനാൽ കളിക്കുന്ന ആളുടെ നീക്കം ഇയാൾക്ക് അറിയാമെന്നും ഇയാൾ പറയുന്നു.

ക്യൂുറേറ്റർക്ക് വേണ്ടി മരണം

ക്യൂുറേറ്റർക്ക് വേണ്ടി മരണം

മനസിനെ വേദനയിൽ നിന്ന് മുക്തമാക്കുക, ശരീരത്തെ വേദനിപ്പിക്കാൻ മടി ഇല്ലാതാക്കുക. നമ്മൾ ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടാക്കുക എന്ന അവസ്ഥയിലെത്തിക്കുമെന്നും അവസാനം ക്യൂറേറ്റർക്ക് വേണ്ടി ജീവിതം ത്യജിക്കുമെന്നും ഇയാൾ പറയുന്നു.

മരിക്കില്ലെന്ന് തെളിയിക്കണം

മരിക്കില്ലെന്ന് തെളിയിക്കണം

ഈ ഗെയിം കളിച്ചിട്ട് മരിക്കില്ലെന്ന് തെളിയിക്കുന്നതിനാണ് ഈ ഗെയിം കളിക്കുന്നതെന്നാണ് യുവാവ് പറയുന്നത്.

English summary
youth says about playing blue whale game.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X