കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ത്തിയിട്ട തീവണ്ടിയില്‍ സ്ത്രീയെ പച്ചക്ക് കൊളുത്തി

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: നിര്‍ത്തിയിട്ട തീവണ്ടിയില്‍ യുവതിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഒക്ടോബര്‍ 20 തിങ്കളാഴ്ച പുലര്‍ച്ച നാലേ മുക്കാലോടെയാണ് സംഭവം. കാെണ്ടോട്ടി സ്വദേശിനി പാത്തു എന്ന ഫാത്തിമയെ ആണ് കൊല്ലാന്‍ ശ്രമിച്ചത്. ഫാത്തിമയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് ഓടി രക്ഷപ്പെട്ടു.

Kannur Railway Station

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവണ്ടിയില്‍ വച്ചായിരുന്നു സംഭഴം. ഫാത്തിമയും യുവാവും തമ്മില്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് തര്‍ക്കവും വാഗ്വാദവും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ബോഗിയില്‍ തീ ആളിപ്പടരുന്നത് കണ്ടാണ് യാത്രക്കാരും റെയില്‍വേ ജീവനക്കാരും ചെന്ന് നോക്കിയത്. അപ്പോള്‍ ശരീരത്തില്‍ തീപടര്‍ന്ന് അലമുറയിട്ട് കരയുന്ന ഫാത്തിമയെ ആണ് കണ്ടത്. ഉടന്‍ തന്നെ തീകെടുത്തി. അപ്പോഴേക്കും ഫാത്തിമയുടെ ശരീരത്തില്‍ അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

തീവണ്ടിയലെ സീറ്റുകള്‍ കത്തിക്കരിഞ്ഞു. ഇതോടെ ഈ ബോഗി മാറ്റി വേറെ ബോഗി സ്ഥാപിച്ചാണ് തീവണ്ടി കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്.

കൊലപാതകത്തിന് ശ്രമിച്ച യുവാവിനെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. ഫാത്തിമയുടെ മൊഴിയെടുത്തതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English summary
Youth set ablaze a woman in train At Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X