കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ വീട്ടില്‍ കയറ്റരുതെന്ന ആവശ്യവുമായി നടി പോലീസില്‍!

Google Oneindia Malayalam News

മുംബൈ: ഭര്‍ത്താവ് കൈശവ് അറോറ വീട്ടില്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടി പോലീസ് സ്‌റ്റേഷനില്‍. ടി വി സീരിയല്‍ നടിയും ബിഗ് ബോസ് താരവുമായ ദീപ്ഷിഖ നഗ്പാലാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതിയുമായി എത്തിയത്. ദീപ്ഷിഖ നഗ്പാലും ഭര്‍ത്താവ് കൈശവ് അറോറയും തമ്മില്‍ അത്ര സുഖത്തിലല്ല എന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

27 കാരിയായ ദീപ്ഷിഖ നഗ്പാല്‍ 2012 ലാണ് കൈശവ് അറോറയെ വിവാഹം ചെയ്തത്. ഈ ബന്ധം തനിക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ദീപ്ഷിഖ നഗ്പാല്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലുടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 10 നും 15 നും ഇടയില്‍ പല തവണയായിട്ടാണ് നടി ഇക്കാര്യങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്.

ജീവിതം പ്രശ്‌നമാണ്

ജീവിതം പ്രശ്‌നമാണ്

ജീവിതം ദുഷ്‌കരമാകുകയാണ്. എന്നാല്‍ വിട്ടുകൊടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് ഏപ്രില്‍ 12 ന് ദീപ്ഷിഖ നഗ്പാല്‍ ട്വിറ്ററില്‍ എഴുതി. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളാണ് നടി പുറത്തുവിട്ടത്.

ഇനി ശരിയാക്കാന്‍ പറ്റില്ല

ഇനി ശരിയാക്കാന്‍ പറ്റില്ല

ഇരുവരും പിരിയാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2012 ജനുവരിയിലാണ് ദീപ്ഷിഖ നഗ്പാല്‍ കൈശവ് അറോറയെ വിവാഹം ചെയ്തത്.

രണ്ടാം വിവാഹം

രണ്ടാം വിവാഹം

ദീപ്ഷിഖ നഗ്പാലിന്റെ രണ്ടാം വിവാഹമാണിത്. നടന്‍ ജീത് ഉപേന്ദ്രയായിരുന്നു ദീപ്ഷിഖ നഗ്പാലിന്റെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

നടി സംവിധായക

നടി സംവിധായക

ഹിന്ദി. തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ദീപ്ഷിഖ യേ ദൂരിയാന്‍ എന്ന ചിത്രത്തിലൂടെ സംവിധായകയുമായി.

നടന്‍ പിന്നെ കാമുകന്‍

നടന്‍ പിന്നെ കാമുകന്‍

യേ ദൂരിയാനില്‍ ദീപ്ഷിഖയ്‌ക്കൊപ്പം അഭിനയിക്കാനെത്തിയതായിരുന്നു കൈശവ് അറോറ. ഈ ബന്ധമാണ് പിന്നീട് വിവാഹത്തിലെത്തിയത്.

ബിഗ്‌ബോസ് ഫെയിം

ബിഗ്‌ബോസ് ഫെയിം

37 കാരിയായ ദീപ്ഷിഖ നഗ്പാല്‍ ബിഗ് ബോസിലും മത്സരാര്‍ഥിയായി എത്തിയിരുന്നു. എട്ടാം സീസണിലായിരുന്നു ഇത്.

തുടക്കം 1994 ല്‍

തുടക്കം 1994 ല്‍

ബേതാജ് ബാദ്ഷാ എന്ന ചിത്രത്തിലൂടെ 1994 ലാണ് ദീപ്ഷിഖ നഗ്പാല്‍ സിനിമയിലെത്തിയത്. 1997 ല്‍ സീരിയലിലും.

English summary
Actress Deepshikha going through troubled marriage, shares her pain on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X