കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷയരോഗം ബാധിച്ചിരുന്നെന്ന് അമിതാഭ് ബച്ചന്റെ വെളിപ്പെടുത്തല്‍

  • By Gokul
Google Oneindia Malayalam News

മുംബൈ: താനും ഒരിക്കല്‍ ക്ഷയരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചന്റെ വെളിപ്പെടുത്തല്‍. ബി.എം.സി യുടെ ക്ഷയരോഗത്തിനെതിരായ പ്രചാരണ പരിപാടിയുടെ അംബാസിഡറായ ബച്ചന്‍ ഇതുമായി ബന്ധപ്പെട്ട പൊതുവേദിയിലായിരുന്നു താന്‍ ക്ഷയരോഗ ബാധിതനായിരുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്.

2000ത്തില്‍ കോന്‍ ബനേഗ ക്രോര്‍പതിയുടെ ഷൂട്ടിംഗ് തുടങ്ങിയ വേളയിലായിരുന്നു രോഗം ബാധിച്ചെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഉണരുമ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ മരുന്നും ദിനചര്യയും മൂലം ഒരുവര്‍ഷത്തിനകം താന്‍ രോഗമുക്തിനേടിയെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു.

amitabh-bachchan

ക്ഷയരോഗം ഏതൊരാള്‍ക്കും വരാം. അതിന് സാമ്പത്തികമായോ സാമൂഹികമായോ ബന്ധമൊന്നുമില്ല. നിങ്ങള്‍ ഓരോരുത്തരും ക്ഷയരോഗ നിര്‍ണയം നടത്തണം. അതിനുവേണ്ടിയാണ് താന്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പഴയതുപോലെയല്ല, ഇപ്പോള്‍ ക്ഷയരോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിലൂടെ ആര്‍ക്കും രോഗമുക്തി നേടാന്‍ സാധിക്കുമെന്നും ബോളിവുഡ് താരം അറിയിച്ചു.

ഏകദേശം മൂന്നുലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ വര്‍ഷാവര്‍ഷം ക്ഷയരോഗംമൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കാനാണ് ബിഎംസി അമിതാഭ് ബച്ചനെ അംബാസിഡറാക്കി പ്രചാരണങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു വീഡിയോകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ റേഡിയോയിലൂടെയും പോസ്റ്ററുകളിലൂടെയും രോഗത്തിനെതിരെ പ്രചാരണം നടത്തും.

English summary
Bollywood actor Amitabh Bachchan says I suffered from TB in 2000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X