കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐടി: 'നോണ്‍വെജിനും' 'വെജിനും' വേറെ വേറെ കാന്റീന്‍?

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഐ ഐ ടികളിലും ഐ ഐ എമ്മുകളിലും സസ്യാഹാരികള്‍ക്കും മംസാഹാരികള്‍ക്കുമായി വേറെ വേറെ കാന്റീനുകളുടെ ആവശ്യമുണ്ടോ. ചോദ്യം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെതാണ്. ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞുകൊണ്ട് പ്രമുഖ ഐ ഐ ടി, ഐ ഐ എമ്മുകളിലേക്ക് അഞ്ച് കത്തുകളാണ് മന്ത്രാലയത്തില്‍ നിന്നും പോയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നോണ്‍ വെജിറ്റേറിയന്‍സിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതില്‍ സസ്യാഹാരികള്‍ക്ക് പ്രശ്‌നമുണ്ട് എന്ന പരാതിയെ തുടര്‍ന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് ഇക്കാര്യം പരിശോധിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രശ്‌നമില്ല എന്നാണ് ഐ ഐ ടി വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പ്രതികരിക്കുന്നത്.

food

ഐ ഐ ടി ബോംബെയില്‍ വെജിനും നോണ്‍ വെജിനുമായി വെവ്വേറെ അടുക്കളകള്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്. ഭക്ഷണം വിളമ്പുന്നത് മാത്രമാണ് ഒരുമിച്ച്. എന്നാല്‍ നോണ്‍ വെജ് കഴിക്കുന്നവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാന്‍ പ്രശ്‌നമാണ് എന്ന് ഇവിടെ ആരും പരാതി പറഞ്ഞതായി റിപ്പോര്‍ട്ടില്ല. ഹോസ്റ്റല്‍ കമ്മിറ്റിയില്‍ നിന്നും ഇത്തരം പരാതി പോയിട്ടില്ല എന്ന് ഭാരവാഹിയായ പെണ്‍കുട്ടി പറഞ്ഞു. ഒരേ മെസ്സില്‍ത്തന്നെ വെജിനും നോണ്‍ വെജിനും വെവ്വേറെ സ്ഥലങ്ങള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അത് അനുവദിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

ഐ ഐ ടി ബോംബെയില്‍ വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നോണ്‍ വെജ് ഭക്ഷണം ഉണ്ടാക്കി നല്‍കുകയാണ് പതിവ്. പ്രത്യേകമായി പാകം ചെയ്ത ഈ വിഭവങ്ങള്‍ വേറെ തന്നെ വിളമ്പുകയാണ് ചെയ്യുക എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വെജിനും നോണ്‍ വെജിനുമായി വേറെ വേറെ കൗണ്ടറുകള്‍ ഉണ്ട്. ഇതല്ലാതെ വേറെ വേറെ കാന്റീനുകള്‍ വേണമെന്ന ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലത്രെ.

English summary
HRD ministry seeks IITs, IIMs’ views on veg, non-veg canteens. The ministry has forwarded around five letters regarding this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X