കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി മാറി, കുറ്റം ഏറ്റുപറയാന്‍ വന്ന ആളെ പോലീസ് തിരിച്ചയച്ചു

Google Oneindia Malayalam News

മുംബൈ: കൊലപാതകക്കുറ്റം ഏറ്റുപറയാന്‍ വേണ്ടി സ്റ്റേഷനിലെത്തിയ ആളെ പോലീസ് തിരിച്ചയച്ചു. പോലീസ് സ്‌റ്റേഷന്‍ മാറിയാന്‍ നിങ്ങള്‍ വന്നിരിക്കുന്നത് എന്നും മറ്റേ സ്‌റ്റേഷനില്‍ പോയി കീഴടങ്ങിക്കോളൂ എന്നും പറഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കൊലപാതകിയെ അറസ്റ്റ് ചെയ്യാതെ വിട്ടത്.

സ്വന്തം കൂട്ടുകാരനെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാന്‍ വേണ്ടി പോലീസ് സ്‌റ്റേഷനിലെത്തിയ മദ്ഗല്‍ സര്‍ദാര്‍ അലി എന്ന 30 കാരനാണ് ഈ അനുഭവം ഉണ്ടായത്. മുംബൈയിലെ ശിവാജി നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. മലട് ഈസ്റ്റില്‍ കൂട്ടുകാരനെ കൊന്ന് മൃതദേഹം ഒളിപ്പിച്ച ശേഷമാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

maharashtra-

താന്‍ കൊലപാതകിയാണ് എന്നും തന്നെ അറസ്റ്റ് ചെയ്യൂ എന്നുമാണ് ഇയാള്‍ ശിവാജി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പറഞ്ഞത്. എന്നാല്‍ ദിന്ദോഷി പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങാനാണ് ഇയാള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. കൊലപാതകം നടന്ന സ്ഥലം തങ്ങളുടെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അല്ല എന്ന വിചിത്രമായ വാദമാണ് പോലീസ് ഇയാളോട് പറഞ്ഞതത്രെ.

രണ്ട് കോണ്‍സ്റ്റബിള്‍മാരെയും കൂട്ടിയാണ് ഇയാളെ ശിവാജി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും അടുത്ത സ്‌റ്റേഷനിലേക്ക് വിട്ടത്. ദിന്ദോഷിയില്‍ നിന്നും കുരാര്‍ വില്ലേജ് പോലീസ് സ്‌റ്റേഷനിലേക്ക് അയച്ച് അവസാനം അവിടെ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂട്ടുകാരനായ സാദിഖ് എന്ന 29 കാരനെ കൊന്ന കുറ്റം ഏറ്റുപറയാനാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

English summary
Man wanting to confess killing his best friend, shooed away by Police in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X