കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രക്കാര്‍ക്ക് മുംബൈയില്‍ ഫ്ളാറ്റില്ല? പുതിയ വിവാദം!

Google Oneindia Malayalam News

മുംബൈ: 25 കാരിയായ മുസ്ലിം യുവതിക്ക് മുംബൈയില്‍ ഫ്ളാറ്റ് അനുവദിച്ചില്ല എന്നത് രണ്ട് ദിവസം മുമ്പത്തെ ശ്രദ്ധേയമായ വാര്‍ത്തയായിരുന്നു. മുസ്ലിമായത് കൊണ്ടല്ല, ആവശ്യമായ രേഖകള്‍ നല്‍കാത്തത് കൊണ്ടാണ് ഫ്ളാറ്റ് നിഷേധിച്ചത് എന്ന് ബ്രോക്കര്‍ തന്നെ പറയുന്നത് വരെ ഈ വിവാദം തുടര്‍ന്നു.

ഇപ്പോഴിതാ മഹാരാഷ്ട്രക്കാരനായതിനാല്‍ തനിക്ക് ഫ്ളാറ്റ് നിഷേധിച്ചു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈയില്‍ ഒരു ചെറുപ്പക്കാരന്‍. 27 കാരനായ വൈഭവ് രഹാതെയാണ് തനിക്ക് ഫ്ളാറ്റ് നിഷേധിക്കപ്പെട്ടു എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ഗുഡ്ഗാവ് സ്വദേശിയായ ഇയാള്‍ സഹോദരിക്ക് വേണ്ടിയാണ് 1 ബി എച്ച് കെ ഫ്ളാറ്റ് ബുക്ക് ചെയ്യാനെത്തിയത്.

maharashtra-map

മഹാരാഷ്ട്രക്കാര്‍ക്കും, മുസ്ലിങ്ങള്‍ക്കും മറ്റ് നോണ്‍ - വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്കും ഫ്ളാറ്റ് നല്‍കില്ല എന്നാണത്രെ ഇയാളോട് അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞത്. മലാട് പോലീസില്‍ ഇയാള്‍ പരാതി നല്‍കിയെങ്കിലും 25 ദിവസത്തോളം പോലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല എന്ന് ഇയാള്‍ ആരോപിക്കുന്നു.

പിന്നീട് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിനെയും കൂട്ടി ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി. വിശദമായ അന്വേഷണത്തിന് സോനല്‍ ഡി സി പി വിക്രം ദേശ്മാനെ ഉത്തരവിട്ടിരിക്കുകയാണ്. വൈഭവ് രഹാതെയുടെ പെരുമാറ്റം ഇഷ്ടമാകാത്തത് കൊണ്ടാണ് തങ്ങള്‍ ഫ്ളാറ്റ് കൊടുക്കാത്തത് എന്നാണ് അപ്പാര്‍ട്ട്‌മെന്റുകാര്‍ പറയുന്നത്. പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും തങ്ങള്‍ ഫ്ളാറ്റ് കൊടുത്തിട്ടുണ്ട്. തങ്ങളുടെ പാര്‍ട്ണര്‍മാരില്‍ ഒരാള്‍ മഹാരാഷ്ട്രക്കാരനാണ് എന്നും ഇവര്‍ പറയുന്നു.

English summary
Marathi man denied flat in 'veg-only' tower in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X