കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ജീവിതം സിനിമയാകുന്നു, സച്ചിനായി സച്ചിന്‍ തന്നെ!

Google Oneindia Malayalam News

മുംബൈ: ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി എന്ന പരസ്യം കാണാത്തവര്‍ ഉണ്ടാകില്ല സച്ചിന്‍ തെണ്ടുല്‍ക്കറുടെ തലമുറയില്‍. ബൂസ്റ്റ് അടക്കം അനവധി പരസ്യങ്ങളില്‍ അഭിനയശേഷി തെളിയിച്ച ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബിഗ് സ്‌ക്രീനിലും ഹരിശ്രീ കുറിക്കുന്നു. കഥ മറ്റൊന്നുമല്ല, സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിത കഥ തന്നെ. സച്ചിനായി അഭിനയിക്കാനെത്തുന്നത് സാക്ഷാല്‍ സച്ചിന്‍ തന്നെ എന്നാണ് മുംബൈയില്‍ നിന്നുള്ള വാര്‍ത്തകള്‍.

മുംബൈ ആസ്ഥാനമായുള്ള 200 നോട്ടൗട്ട് എന്ന കമ്പനിയാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഏറ്റവും വാഴ്ത്തപ്പെട്ട താരത്തിന്റെ ജീവിതം സിനിമയാക്കുന്നത്. 150 ലധികം പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഇവരുടെ ക്രെഡിറ്റിലുണ്ട്. വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പില്‍ നിന്നും സച്ചിന്റെ ജീവിതം സിനിമയാക്കാനുള്ള അനുമതി 200 നോട്ടൗട്ട് സ്വന്തമാക്കിയതായാണ് അറിയുന്നത്.

sachin

സച്ചിന്റെ കഥ പറയുന്ന സിനിമയ്ക്ക് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. ലണ്ടനില്‍ നിന്നുള്ള അവാര്‍ഡ് ജേതാവ് ജയിംസ് എസ്‌കിനാകും ചിത്രം സംവിധാനം ചെയ്യുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സച്ചിന്റെ കളിക്കളത്തിലെ ജീവിതം അതേപടി പകര്‍ത്താനാവശ്യമായ വീഡിയോ ദൃശ്യങ്ങള്‍ തേടി വിവിധ ക്രിക്കറ്റ് ബോര്‍ഡുകളെ സമീപിക്കുകയാണത്രെ പ്രൊഡക്ഷന്‍ കമ്പനിയായ 200 നോട്ടൗട്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേ വന്‍ ഹിറ്റായിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് സെലിബ്രിറ്റിയാണ് ഇപ്പോഴും സച്ചിന്‍. സച്ചിന്റെ കഥ പറയുന്ന പുസ്തകമായാലും സിനിമയായാലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്‍ വിജയം നേടും എന്ന കാര്യത്തില്‍ സംശയമില്ല.

English summary
Sachin Tendulkar to play himself in biopic Report. According to reports, 200 Not Out, a Mumbai based production firm started initial work on Sachin's biopic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X