കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി കുലുങ്ങുന്നില്ല, ബീഫും തിന്നുന്നില്ല, എന്നിട്ടുമെന്തേ മുംബൈയില്‍ കെട്ടിടങ്ങള്‍ തകരുന്നു?

Google Oneindia Malayalam News

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കെട്ടിടം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നുപാഡയിലെ ബി കാബിന്‍ കോളനിയിലെ ശ്രീകൃഷ്ണ നിവാസ് എന്ന കെട്ടിടമാണ് പുലര്‍ച്ചെ രണ്ടര മണിയോടെ തകര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പും താനെയില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചിരുന്നു.

കാലപ്പഴക്കമുള്ള കെട്ടിടങ്ങളാണ് പലപ്പോഴും മുംബൈവാസികളുടെ ജീവന് ഭീഷണിയാകുന്നത്. 50 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. കുറച്ച് പേര്‍ താമസം ഒഴിഞ്ഞ് പോയെങ്കിലും ചിലര്‍ അവിടെ തന്നെ തങ്ങി.

Mumbai Thanea

കഴിഞ്ഞയാഴ്ചയാണ് കല്യാണനിടുത്തുള്ള താക്കുര്‍ളിയില്‍ കെട്ടിടം തകര്‍ന്ന് ഒരു മലയാളിയടക്കം ഒന്‍പത് പേര്‍ മരിച്ചത്. ഈ കെട്ടിടവും കാലപ്പഴക്കം ചെന്നതായിരുന്നു. ഒഴിഞ്ഞ് പോകണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന അവസ്ഥയാണ് മുംബൈയിലുള്ളത്.

English summary
Thane building collapse: Death toll rises to 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X