കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി രാജിവെച്ച് എഎപിയില്‍, ഇപ്പോള്‍ ജോലിയുമില്ല ആപ്പുമില്ല!

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ എം എല്‍ എമാര്‍, സ്പീക്കറായിരുന്ന നേതാവ് തുടങ്ങിയവരെല്ലാം ബി ജെ പി ക്യാംപിലെത്തി. ഇനിയെന്ത് എന്ന് ആശങ്കപ്പെട്ടിരിക്കുന്ന ആപ്പ് നേതാക്കള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി പാര്‍ട്ടി സ്ഥാപകാംഗമായ അശ്വിനി ഉപാദ്ധ്യായയും ആം ആദ്മി പാര്‍ട്ടി വിട്ടു. ബി ജെ പിയിലേക്ക് തന്നെയാണ് ഉപാദ്ധ്യായയും കൂടുമാറിയിരിക്കുന്നത്.

നല്ല നല്ല ജോലികള്‍ വിട്ടാണ് ഞങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അഴിമതി, കുറ്റകൃത്യങ്ങള്‍, ജാതീയത, വര്‍ഗീയത തുടങ്ങിയവയോട് പോരാടുകയായിരുന്നു ഉദ്ദേശം. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് സ്ഥിതിഗതികള്‍ മാറി. ഇന്ന് പാര്‍ട്ടി ഈ നാല് കാര്യങ്ങളും സ്വീകരിച്ചിരിക്കുകയാണ്. മറ്റ് പ്രാദേശിക പാര്‍ട്ടികളെപ്പോലെ തന്നെയാണ് ആം ആദ്മി പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്.

aap

നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായാണ് ഞാന്‍ ബി ജെ പിയില്‍ ചേരുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യം മാറും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്- ഉപാദ്ധ്യായ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും സുഭാഷ് തല്‍വാര്‍, രാജേഷ് ഗുപ്ത, സലില്‍ കുമാര്‍ എന്നിവരും ബി ജെ പിയിലെത്തിയതായി ബി ജെ പി അവകാശപ്പെടുന്നു.

ഇവര്‍ക്ക് പുറമേ യൂത്ത് കോണ്‍ഗ്രസ് നേതാവായ ദീപക് കുമാറും ബി ജെപിയിലെത്തിയതായി സംസ്ഥാന പ്രസിഡണ്ട് സതീഷ് ഉപാദ്ധ്യായ പറഞ്ഞു. ബി ജെ പി ഭരണത്തില്‍ കീഴില്‍ ആളുകള്‍ക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. ഗായകന്‍ ശങ്കര്‍ ഷഹാനിയും ബി ജെ പിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
In a setback to Aam Aadmi Party before Delhi polls, its founder member Ashwani Upadhyay has switched to the Bharatiya Janata Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X