കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ബിരുദം: നിയമമന്ത്രിയെ കെജ്രിവാള്‍ പുറത്താക്കും, പകരം ആര്?

Google Oneindia Malayalam News

ദില്ലി: നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമാറിനെ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയില്‍ നിന്നും പുറത്താക്കുമെന്ന് റിപ്പോര്‍ട്ട്. തോമാര്‍ അഭിഭാഷകവൃത്തിക്കായി സമര്‍പ്പിച്ച ബിരുദം വ്യാജമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. വ്യാജബിരുദം ഉപയോഗിച്ച് അഭിഭാഷകനായി എന്റോള്‍ ചെയ്ത തോമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് നേരത്തെ ബി ജെ പി ആവശ്യപ്പെട്ടിരുന്നു.

തോമാറിനെ ചൊവ്വാഴ്ച തന്നെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കും എന്നാണ് അറിയുന്നത്. കല്യാണ്‍ നഗര്‍ എം എല്‍ എയായ കപില്‍ മിശ്രയായിരിക്കും ദില്ലിയിലെ അടുത്ത നിയമമന്ത്രി. എന്തുകൊണ്ടാണ് തോമാറിനെ പുറത്താക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീരുമാനം എടുക്കാത്തതെന്ന് ബി ജെ പിയും കോണ്‍ഗ്രസും ചോദിച്ചു. ഇക്കാര്യത്തില്‍ കെജ്രിവാളിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.

jitender-singh-tomar-aap

ജിതേന്ദ്ര സിംഗ് തോമാറിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ബിഹാറില്‍ നിന്നുള്ള സര്‍വ്വകലാശാല ദില്ലി ഹൈക്കോടതിയെ അറിയിച്ചു. യൂണിവേഴ്‌സിറ്റി രേഖകളില്‍ തോമാറിന്റെ പേരില്ല. തോമാറിന്റെ സര്‍ട്ടിഫിക്കറ്റിലുള്ള സീരിയല്‍ നമ്പറില്‍ മറ്റൊരാളുടെ പേരാണ് ഉള്ളതെന്നും തിലക് മഞ്ജി ബാഗല്‍പൂര്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി കോടതിയില്‍ പറഞ്ഞു.

ഫൈസാബാദിലെ ആര്‍ എം എല്‍ ആവാധ് സര്‍വകലാശാലയുടെ പേരില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റും വ്യാജമാണ് എന്ന് യൂണിവേഴ്‌സിറ്റിയില്‍ നിന്നും തങ്ങള്‍ക്ക് വിവരം കിട്ടിയതായി ദില്ലി ബാര്‍ മെംബര്‍മാര്‍ കോടതിയെ അറിയിച്ചു. 70 ല്‍ 67 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കത്ത് നില്‍ക്കേയാണ് തോമാര്‍ വിവാദവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.

English summary
Finding itself in yet another trouble, ruling AAP government has reportedly decided to sack its MLA Jitender Singh Tomar from Delhi's Law Minister's post, on Tuesday, following uproar over his 'fabricated' provisional certificate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X