കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 18കാരനെ കല്ലെറിഞ്ഞുകൊന്നു

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ 18 കാരനെ ക്രൂരമായി കൊലപ്പെടുത്തി. തെക്കന്‍ ദില്ലിയിലെ ഭാട്ടി മൈന്‍സ് ഏരിയയിലെ കുല്‍ദീപ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തലയും കൈകാലുകളും വേര്‍പ്പെടുത്തിയ നിലയിലാണ് കുല്‍ദീപിന്റെ മൃതദേഹം പോലീസിന് കിട്ടിയത്. ഇയാളുടെ സ്വാകാര്യഭാഗങ്ങളും ഹൃദയവും ഇനിയും കണ്ടുകിട്ടിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു.

മൂന്ന് ഭാഗങ്ങളായാണ് കുല്‍ദീപിന്റെ മൃതദേഹം പോലീസിന് കിട്ടിയത്. സ്വന്തം വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലത്തിലായാണ് മൃതദേഹം കണ്ടുകിട്ടിയത്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഒരു കൊറിയര്‍ കമ്പനിയിലെ ജീവനക്കാരനാണ് കുല്‍ദീപ്. ഫത്തേപൂര്‍ ബേരിയിലെ സഞ്ജയ് കോളനിയിലാണ് ഇയാള്‍ കുടുംബസമേതം താമസിച്ചിരുന്നത്.

crime

കൈകാലുകളും തലയും വേര്‍പ്പെട്ട നിലയിലായിരുന്നു കുല്‍ദീപിന്റെ മൃതദേഹം. തലയും ഒരു കൈയ്യും തകര്‍ന്ന നിലയിലായിരുന്നു. തലയും കൈകൈലുകളും മൃതദേഹത്തിന് അടുത്തുനിന്നുമാണ് കിട്ടിയത്. എന്നാല്‍ ഹൃദയവും സ്വകാര്യഭാഗങ്ങളും എവിടെയാണ് എന്ന് ഒരു വിവരവുമില്ല. കുല്‍ദീപിനെ ആരോ കല്ലെറിഞ്ഞുകൊന്നതാണ് എന്നാണ് വീട്ടുകാര്‍ പറയുന്നത്.

ബുധനാഴ്ച വൈകുന്നേരം, കൂട്ടുകാരനെ കാണാന്‍ വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങിയതാണത്രെ കുല്‍ദീപ്. രാത്രി മാത്രമേ തിരിച്ചെത്തൂ എന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. രാത്രി വൈകിയിട്ടും കുല്‍ദീപ് തിരിച്ചെത്തായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുല്‍ദീപിന്റെ മൃതദേഹം കണ്ടെത്തിയത്.

English summary
In a gruesome case of murder in national capital, a body of a teenager has been found with his heart and private parts missing. According to media reports, the body of the 18-year-old Kuldeep was chopped into three pieces and was recovered from Bhati Mines area in south Delhi on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X