കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും ആപ്പും കൂടിയാലും കോണ്‍ഗ്രസിനൊപ്പം എത്തില്ല

Google Oneindia Malayalam News

ദില്ലി: തലക്കെട്ട് കണ്ട് ആരും ചിരിക്കരുത്. ദില്ലിയിലെ സീറ്റിന്റെ കാര്യമല്ല പറയുന്നത്. 32 ഉം 28 ഉം സീറ്റുകളുണ്ടായിരുന്ന ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും ഒന്നിച്ച് കൂടി ഏഴെണ്ണമുള്ള കോണ്‍ഗ്രസിനെ തോല്‍പിക്കുന്ന കാര്യമല്ല ഇത്. മൂന്ന് പ്രധാന പാര്‍ട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരുടെ ആസ്തിയുടെ കണക്കാണ് ഇവിടെ ചര്‍ച്ചാ വിഷയം.

ajaymaken

വോട്ടിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷയില്ലെങ്കിലും ഈ ഒരു കാര്യത്തിലെങ്കിലും ബി ജെ പിയെയും ആം ആദ്മി പാര്‍ട്ടിയെയും തോല്‍പ്പിച്ചു എന്ന് കോണ്‍ഗ്രസിനും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കനും ആശ്വസിക്കാം. 16 കോടിയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അജയ് മാക്കന്റെ ആസ്തി. കിരണ്‍ ബേദിയുടെ 11.6 കോടിയും കെജ്രിവാളിന്റെ 2.1 കോടിയും കൂട്ടിയാലും മാക്കന്റെ അടുത്ത് പോലും എത്തില്ല.

kiranbedi

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ ആസ്തിയില്‍ ഇത്ര വലിയ വര്‍ദ്ധനവ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. 2009 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ നാലിരട്ടിയാണ് ഇപ്പോള്‍ മാക്കന്റെ ആസ്തി. കഴിഞ്ഞ ഏപ്രിലില്‍ മത്സരിക്കുമ്പോള്‍ ഇത് 6.1 കോടി ആയിരുന്നത്രെ. യു പി എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അജയ് മാക്കന്റെ ഇപ്പോഴത്തെ ആസ്തി 16 കോടിയാണ്.

kejriwal

പിതാവ് മരിച്ച ശേഷം കിട്ടിയ സ്വത്തില്‍ നിന്നാണ് മാക്കന്റെ ആസ്തി ഇത്രയും കൂടിയത് എന്നാണ് ഇദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിക്കുന്നത്. ആസ്തിയുടെ കാര്യത്തില്‍ പിന്നിലാണെങ്കിലും കേസുകളുടെ കാര്യത്തില്‍ കെജ്രിവാളാണ് മുന്നില്‍. മാക്കന്റെ പേരില്‍ ഒന്നും കെജ്രിവാളിന്റെ പേരില്‍ 10 ഉം കേസുകളുണ്ട്. ഫെബ്രുവരി 7 നാണ് ദില്ലിയില്‍ വോട്ടെടുപ്പ്.

English summary
Delhi Elections 2015: Maken richer than Bedi, Kejriwal combined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X