കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിക്ക് ബേദിയില്ല, വെറും മോദി മാത്രം!

Google Oneindia Malayalam News

ദില്ലി: കിരണ്‍ ബേദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എന്നാല്‍ പറഞ്ഞതോ വെറും മോദിസ്തുതികള്‍ മാത്രം. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദില്ലിയില്‍ പ്രചാരണത്തിന് എത്തിയ സ്മൃതി ഇറാനി ഒരിക്കല്‍ പോലും സ്വന്തം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദിയുടെ പേര് പറഞ്ഞില്ല.

കിരണ്‍ ബേദിയാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെങ്കിലും ഇറാനിക്ക് ഇപ്പോഴും ദില്ലിയില്‍ മോദി - കെജ്രിവാള്‍ യുദ്ധമാണ്. വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ റിതാല മണ്ഡലത്തിലായിരുന്നു ഇറാനിയുടെ പ്രചാരണ പരിപാടി. ബി ജെ പിയുടെ കുല്‍വന്ത് റാണയുടെ സിറ്റിംഗ് സീറ്റാണ് ഇത്. 2013 ലും അതിന് മുമ്പും റാണ തന്നെയാണ് ഇവിടെ ജയിച്ചത്.

irani-modi

വോട്ട് പിടിക്കാനെത്തിയ സ്മൃതി ഇറാനി പറഞ്ഞതിങ്ങനെ - പാവപ്പെട്ട വീട്ടില്‍ ജനിച്ച ഒരു കുട്ടി. സ്വപ്രയത്‌നം കൊണ്ട് വളര്‍ന്ന് മുഖ്യമന്ത്രിയായി, പ്രധാനമന്ത്രിയായി. നമ്മുടെ കുട്ടികളുടെ സ്വപ്‌നങ്ങളുടെ പ്രതിനിധിയാണ് അദ്ദേഹം. പ്രധാനമന്ത്രിയല്ല പ്രധാനസേവകാണ് എന്ന് സ്വയം പറയാന്‍ മാത്രം വിനയമുള്ള ആളാണ് നമ്മുടെ പ്രധാനമന്ത്രി. ദില്ലിയില്‍ ബി ജെ പിക്ക് ഭൂരിപക്ഷം നല്‍കാന്‍ മാത്രം ബുദ്ധിയുളള ആളുകളാണ് ഇവിടെയുളളത്.

നേരത്തെ ദില്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ച പരിചയുണ്ട് സ്മൃതി ഇറാനിക്ക്. ടി വി സീരിയല്‍ മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ഇറാനി രാജ്യസഭയിലൂടെയാണ് കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് തോറ്റു. ദില്ലി മുഖ്യമന്ത്രി പദത്തിലേക്ക് സ്മൃതി ഇറാനിയെ ബി ജെ പി പരിഗണിച്ചേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Union minister Smriti Irani on Wednesday made no mention of BJP’s new face in Delhi and spoke only about Narendra Modi's achievements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X