കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മുഖ്യമന്ത്രിയാകാന്‍ സ്മൃതി ഇറാനി?

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സ്മൃതി ഇറാനിയെ മത്സരിപ്പിച്ചപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. രാഹുലിനെതിരെ സ്മൃതി ഇറാനിയോ. തോറ്റെങ്കിലും രാഹുലിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ പക്ഷേ സ്മൃതി ഇറാനിക്ക് കഴിഞ്ഞു. തോറ്റിട്ടും കേന്ദ്രമന്ത്രിസഭയില്‍, അതും മാനവ വിഭവ ശേഷി വകുപ്പ് പോലെ ഒരു നിര്‍ണായക സ്ഥാനം സ്മൃതി ഇറാനിക്ക് കിട്ടി. അപ്പോഴും ആളുകള്‍ ഞെട്ടി.

smriti

നരേന്ദ്ര മോദി - അമിത് ഷാ ടീമിന്റെ വിശ്വസ്തയായ സ്മൃതി ഇറാനി ഒരിക്കല്‍ കൂടി രാഷ്ട്രീയ നിരീക്ഷരെ ഞെട്ടിക്കുമോ. ഞെട്ടിച്ചേക്കും എന്നാണ് ഇന്ദ്രപ്രസ്ഥത്തില്‍ നിനന്നുള്ള റിപ്പോര്‍ട്ടുകള്‍. ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി നേതൃത്വം സര്‍പ്രൈസ് ആക്കി വെച്ചിരിക്കുന്നത് സീരിയല്‍ നടിയില്‍ നിന്നും കേന്ദ്ര മന്ത്രി സ്ഥാനത്തെത്തിയ സ്മൃതി ഇറാനി എന്ന 38കാരിയെ ആണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

smriti-irami

ദില്ലി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവെച്ചിരിക്കുന്നതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയൊരാളെ തേടാന്‍ ബി ജെ പി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. മുഖ്യമന്ത്രി കസേരയല്ല സംഘടനയാണ് പ്രധാനമെന്ന് പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ ഓരോ യോഗങ്ങളിലും പ്രവര്‍ത്തകരെയും നേതാക്കളെയും ഓര്‍മിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ തവണത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ഇപ്പോല്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഹര്‍ഷ വര്‍ദ്ധന്‍, ദില്ലി പാര്‍ട്ടി പ്രസിഡണ്ട് സതീഷ് ഉപാധ്യായ്, വിജയ് ഗോയല്‍, ലോക്കല്‍ നേതാവ് ജഗ്ദീഷ് മുഖി എന്നിവരാണ് ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പ്രമുഖര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70 ല്‍ 32 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബി ജെ പി.

harsh-vardan
English summary
Smriti Irani could be made CM candidate in Delhi by BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X