കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുബര്‍ പീഡനം നടന്നത് പോലീസിന്റെ മൂക്കിന്‍തുമ്പത്ത്?

Google Oneindia Malayalam News

ദില്ലി: മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്ന് പോലീസ് സ്‌റ്റേഷനുകള്‍. കൈനീട്ടി തൊടാവുന്ന അകലത്തില്‍ മൂന്ന് പട്രോള്‍ വാഹനങ്ങള്‍ - ഇതൊന്നും യുബര്‍ ടാക്‌സിയില്‍ പീഡിപ്പിക്കപ്പെട്ട യുവതിയുടെ രക്ഷയ്ക്ക് എത്തിയില്ല. അധികമൊന്നും തിരക്കില്ലാത്ത റോഡില്‍ വെച്ചായിരുന്നു സംഭവം. ആളൊഴിഞ്ഞ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാക്‌സി കാര്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല എന്നതാണ് സത്യം.

സ്വന്തം വീട്ടില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ അകലെ മാത്രമായിരുന്നു യുവതി പീഡനത്തിന് ഇരയായ സ്ഥലം. വീടിന് തൊട്ടടുത്താണ് താനെന്നോ അലറിക്കരഞ്ഞാല്‍ കേള്‍ക്കാന്‍ പറ്റുന്ന ദൂരത്ത് പോലീസ് ഉണ്ടെന്നോ പീഡനത്തിന് ഇരയായ 27 കാരി അറിഞ്ഞിരുന്നില്ല. മാത്രമല്ല, എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കയ്യിലുള്ള ഇരുമ്പ് കമ്പി സ്വകാര്യഭാഗത്ത് കുത്തിക്കയറ്റുമെന്ന് യുവതിയെ പീഡിപ്പിച്ച കാബ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

uber

ക്രൂരമായി പീഡിപ്പിച്ച ശേഷം ദില്ലിയിലെ സാക്കിറ ബ്രിഡ്ജിന് സമീപത്തെ റോഡില്‍ ഉപക്ഷേിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്. 2012 ഡിസംബറിലെ കൂട്ടബലാത്സംഗത്തിലും ഇത് തന്നെയായിരുന്നു സംഭവിച്ചത്. അകത്ത് 22 കാരി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ പോലീസ് ചെക്ക് പോയിന്റുകളിലൂടെ പല തവണ കടന്നുപോയ ബസ് നഗരത്തെ സാവധാനം ചുറ്റുകയായിരുന്നു.

ഒരു സ്‌കൂള്‍ ബസ് പാതിരാത്രിയില്‍ നഗരം ചുറ്റുന്ന കാഴ്ചയില്‍ ഒരു പോലീസുകാരന് പോലും സംശയം തോന്നിയില്ല എന്നതാണ് ഏറെ അതിശയം. 22 കാരിയെ ബലാത്സംഗം ചെയ്ത ശേഷം നഗ്നയായി റോഡില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നു. ആ വാനിന് നേരം വൈകി നഗരത്തില്‍ ഓടാനുള്ള അനുമതി പോലും ഉണ്ടായിരുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു.

English summary
If we blame the call cab, we have to blame the police equally. It is surprising that when the woman was being raped in the taxi, there were three police stations just 3 kilometers away and 3 patrol vans at hand's length.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X