കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ എന്തുകൊണ്ട് ബേദിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചു?

Google Oneindia Malayalam News

ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ദില്ലിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാര്‍ തമ്മിലുള്ള വാക്‌പോരാട്ടം തുടരുന്നു. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അരവിന്ദ് കെജ്രിവാളുമാണ് വാക്കുകള്‍ കൊണ്ടുള്ള ഈ യുദ്ധത്തില്‍ മുന്‍പര്‍. ബേദി പണ്ടുമുതലേ ബി ജെ പി ചായ്‌വുള്ള ആളാണ് എന്നാണ് ആപ്പ് കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ ഈ ആരോപണത്തോട് കിരണ്‍ ബേദിയുടെ പ്രതികരണമാണ് രസകരം. താന്‍ ബി ജെ പി അനുഭാവിയാണെങ്കില്‍ എന്തുകൊണ്ട് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ക്ഷണിച്ചു എന്നാണ് കിരണ്‍ ബേദി ചോദിക്കുന്നത്. എന്നെ വിശ്വാസമില്ലെങ്കില്‍ പിന്നെന്തിന് ഈ പോസ്റ്റിലേക്ക് ക്ഷണിച്ചു - കിരണ്‍ ബേദിയുടെ മറുചോദ്യത്തിനോട് ആം ആദ്മി പാര്‍ട്ടി ഇത് വരെ പ്രതികരിച്ചിട്ടില്ല.

kiran-bedi-arvind

ആം ആദ്മി പാര്‍ട്ടിയുടെ ഈ ആരോപണങ്ങളോട് കിരണ്‍ ബേദി നേരത്തെ മറുപടി പറയാന്‍ കൂട്ടാക്കിയിരുന്നില്ല. കെജ്രിവാളിന്റെയും കൂട്ടരുടെയും സില്ലി ചോദ്യങ്ങളോട് മറുപടി പറയാന്‍ നിന്നാല്‍ തനിക്ക് അതിനേ നേരം കാണൂ എന്നും പ്രവര്‍ത്തിക്കാന്‍ നേരം കാണില്ല എന്നുമാണ് ബേദി പറഞ്ഞത്. തന്റെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചതിന് ആപ്പിനെതിരെ ബേദി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തങ്ങള്‍ക്ക് തന്നെ വിശ്വാസമില്ലാത്ത പോലെയാണ് ആപ്പ് നേതാക്കളുടെ വാക്കുകള്‍. ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കുമാര്‍ വിശ്വാസും ആഷിഷ് ഖേതാനും പറയുന്നു അഴിമതി വിരുദ്ധ സമരം മുതല്‍ കിരണ്‍ ബേദി ബി ജെ പിക്ക് ഒപ്പമാണെന്ന്. പുറത്ത് ആം ആദ്മി നേതാക്കള്‍ കളിയാക്കുന്നത് ബി ജെ പിയെ വിമര്‍ശിച്ച കിരണ്‍ ബേദിയെ മാത്രമേ ബി ജെ പിക്ക് നേതാവാക്കാന്‍ കിട്ടിയുള്ളൂ എന്നാണ്.

English summary
Kiran Bedi asks why did AAP offer he CM's post, if she was soft on BJP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X