കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഇമാം പദവി പാരമ്പര്യമാണെന്ന് ഇമാം

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി ജുമാ മസ്ജിദ് ഇമാം പദവി പാരമ്പര്യമായി കൈമാറാന്‍ സാധിക്കില്ലെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ ഇമാം സയിദ് അഹമ്മദ് ബുഖാരി. നൂറ്റാണ്ടുകളായി ജുമാ മസ്ജിദിന്റെ ഇമാം പദവി പാരമ്പര്യമായി കൈമാറി വരുന്നതാണെന്നും തങ്ങളുടെ കുടുംബത്തില്‍നിന്നും അതാര്‍ക്കും മാറ്റാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇമാം പദവിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ന്ന വഖഫ് ബോര്‍ഡിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്നും ഇമാം തുറന്നടിച്ചു. ഇമാമിനെ നിയമിക്കുന്നതില്‍ വഖഫിന് എന്താണ് അവകാശം. അവര്‍ നിയമപരമായ കാര്യങ്ങളുമായാണ് കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഇമാമിനെ നിയമിക്കുന്നത് കുടുംബമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

imam-bukhari

രേഖകളും വസ്തുവകകളും വിറ്റു കാശാക്കുക മാത്രമാണ് വഖഫ് ബോര്‍ഡ് ചെയ്യുന്നത്. ജനങ്ങളിലാണ് തങ്ങളുടെ വിശ്വാസം. ഇമാം നിയമനകാര്യത്തില്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് സയിദ് അഹമ്മദ് ബുഖാരി അവകാശപ്പെട്ടു. കോടതി വിധിയെ ബഹുമാനമുണ്ട്. നവംബര്‍ 28ന് മുന്‍പ് കോടതിയില്‍ വിശദീകരണം നല്‍മെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദ് ബുഖാരി സ്വന്തം മകന്‍ ഷബാന്‍ ബുഖാരിയെ ഉപ ഇമാമാക്കുന്നത് ദില്ലി ഹൈക്കോടതി തടഞ്ഞിരുന്നു. പാരമ്പര്യവാദം ഉയര്‍ത്തി അഹമ്മദ് ബുഖാരി മകനെ ഇമാമാക്കുന്നതിന് നിയമ സാധ്യതയില്ലെന്ന് കോടതി വിധച്ചു. അതേസമയം, മകനെ ഇമാം ആക്കിക്കൊണ്ടുള്ള 'ദസ്തര്‍ബന്ധി' ചടങ്ങ് നടത്തുന്നതിനെ കോടതി എതിര്‍ത്തില്ല. ഇത്തരം ഒരു ചടങ്ങിനാല്‍ മകന്‍ ഇമാം ആകില്ലെന്നാണ് കോടതി വിധി.

English summary
Shahi Imam Syed Ahmed Bukhari anoints his son Shaban Bukhari as successor despite HC rap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X