വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍ ക്ലാസ്സിക്കോ ദുരന്തം: ബാഴ്‌സേന്റക്കരയുടെ ഗോള്‍ മഴയില്‍ റയലിന്റക്കര മുങ്ങി!!!

മാഡ്രിഡ്: 'കെഎല്‍ 10 പത്ത്' എന്ന സിനിമയിലാണ് തോട്ടിന്റക്കരെ പ്രീമിയര്‍ ലാഗിനെ കുറിച്ച് കേള്‍ക്കുന്നത്. അവിടെയാണ് ബാഴ്‌സേന്റ്ക്കരയും റയലിന്റ്ക്കരയും ഉള്ളത്. ഇത് ആ കഥയല്ല. എല്‍ ക്ലാസ്സികോയുടെ കഥയാണ്.

സ്വന്തം തട്ടകത്തില്‍ കനപ്പെട്ട പരാജയങ്ങള്‍ ഏറ്റുവാങ്ങുക എന്നത് ഏത് വമ്പന്‍മാരുടേയും കണ്ണ് നിറയിക്കും. സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനായിരുന്നു ആ വിധി ഏറ്റുവാങ്ങേണ്ടി വന്നത്.

ഒരു പുല്‍ നാമ്പിന്റെ പ്രതിരോധം പോലും സൃഷ്ടിയ്ക്കാനാകാതെ നാല് ഗോളിന്റെ നാണം കെട്ട തോല്‍വിയായിരുന്നു സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ റയല്‍ മാഡ്രിഡിന്റെ വിധി. ബാഴ്‌സയാകട്ടെ വിജയത്തിന്റെ അത്യുന്നതങ്ങളിലും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുട്ടികള്‍ സുവാരസിന്റെ കടന്നാക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. രണ്ട് ഗോളുകളാണ് സുവാരസ് സ്വന്തമാക്കിയത്.

സുവാരസ് ആണ് മുത്ത്

സുവാരസ് ആണ് മുത്ത്

മാഡ്രിഡിലാണ് കളി നടന്നതെങ്കിലും ബാഴ്‌സക്കാര്‍ക്ക് അങ്ങനെ തോന്നിയില്ല. പ്രത്യേകിച്ച് സുവാരസിന്. പതിനൊന്നാം മിനിട്ടിലും, 74-ാം മിനിട്ടിലും സുവാരസ് റയലിന്റെ ഗോള്‍ വല തുളച്ചു.

നെയ്‌റും ഉണ്ടേ

നെയ്‌റും ഉണ്ടേ

നെയ്മറിനെ പരിഹസിയ്ക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയായിരുന്നു എല്‍ ക്ലാസ്സിക്കോ. 39-ാം മിനിട്ടില്‍ ആണ് നെയ്മറിന്റെ ബൂട്ട് ലക്ഷ്യം കണ്ടത്. രണ്ടാം ഗോള്‍. മൂന്നാം ഗോള്‍ പിറന്നതും നെയ്മറിന്റെ സഹായത്തോടെ ആയിരുന്നു.

ഇനിയേസ്റ്റാ....

ഇനിയേസ്റ്റാ....

ബാഴ്‌സ മനസ്സറിഞ്ഞ് കളിയ്ക്കുകയായിരുന്നു എന്ന് തോന്നുന്നു. രണ്ടാം പകുതി തുടങ്ങി എട്ടാം മിനിട്ടില്‍ നെയ്മറിന്റെ പാസ് റയലിന്റെ പോസ്റ്റിലേയ്ക്ക് തൊടുത്തത് ഇനിയേസ്റ്റയായിരുന്നു.

ക്രിസ്റ്റിയാനോയുടെ പത്തി താണു

ക്രിസ്റ്റിയാനോയുടെ പത്തി താണു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരപ്രഭയില്‍ കളിയ്ക്കാനിറങ്ങിയ ബാഴ്‌സയ്ക്ക് ഒരു ഗോള്‍ പോലും നേടാനായില്ല. നിറം മങ്ങിയ പ്രകടനം.

ഒടുവില്‍ മെസ്സിയും

ഒടുവില്‍ മെസ്സിയും

പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി കളിക്കളം വിട്ട ലയണല്‍ മെസ്സിയും ബാഴ്‌സയ്ക്ക് വേണ്ടി ഇത്തവണ കളത്തിലിറങ്ങി. 57-ാം മിനിട്ടിലാണ് കോച്ച് ലൂയിസ് എന്റിക്വെ അപ്രതീക്ഷിതമായി മെസ്സിയെ കളത്തിലിറക്കിയത്.

Story first published: Sunday, November 22, 2015, 9:09 [IST]
Other articles published on Nov 22, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X